പാലക്കാട്: കഞ്ചിക്കോട് ഐ ടി ഐയില്‍ നടന്ന 1160 കോടിയുടെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് സി ബിഐ അന്വേഷണംനടത്തണമെന്ന് ഐ ടി ഐ എംപ്ലോയീസ് യൂണിയന്‍ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1976ല്‍ 28 ലക്ഷംരൂപ മുതല്‍ മുടക്കില്‍ കഞ്ചിക്കോട് സ്ഥാപിച്ച് യൂണിറ്റ് കഴിഞ്ഞ 20 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുകയാണ്. ഈ കാലയളവില്‍ 4924 കോടി രൂപയുടെ വിറ്റ് വരവും 700 കോടിരൂപയുടെ ലാഭവും 880 കോടി രൂപ നികുതിയിനത്തിലും നല്‍കാനും കഴിഞ്ഞിട്ടുണ്ട്.
വാര്‍ത്തവിനിമയമേഖലയില്‍ രാജ്യവ്യാപകമായി ഇലക്ടോണിക്‌സ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച് വന്നിരുന്ന സ്ഥാപനം 2011യോട് കൂടി വൈവിധ്യവ്തക്കരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സോഷ്യോ എക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസ് എന്നി പ്രോജ്ക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തുടങ്ങി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇല്‌ക്ടോണിക്‌സ് ലിമിറ്റഡ്, ഇലക്ടോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഐ ടി ഐ ലിമിറ്റിഡ് കമ്പനികളുടെ കണ്‍സോഷ്യത്തിന്റെ ഭാഗമായിട്ടാണ് പ്രൊജ്ക്ടുകള്‍ ചെയ്തു വരുന്നത്.
ഇതിന്റെ ഭാഗമായി ഐ ടി ഐ കേന്ദ്രസര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയ 1660 കോടി രൂപയില്‍ ക്രമക്കേടുകള്‍ നടന്നിരിക്കുകയാണ്. ഇത് പ്രോജ്്ക്ടുകളുടെ നടത്തിപ്പിനേയും സ്ഥാപനത്തിന്റെ ഭാവിയേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പണം തിരിമറി നടത്തിയതിന്റെ ഫലമായി 160കോടി രൂപയുടെ കടബാധ്യത യൂനിറ്റ് പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കെണ്ടുവരാന്‍ സി ബി ഐ അന്വേഷണം നടത്തണം. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എസ് .ബി. രാജു, വൈസ് പ്രസിഡന്റ് കെ. രാജീവന്‍, ജനറല്‍ സെക്രട്ടറി എ. മുരളിധരന്‍ പങ്കെടുത്തു.