കൊല്ലം : വോട്ടുതേടി കൊല്ലം ബാര്‍കൗണ്‍സില്‍ ഹാളില്‍ എത്തിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയെ അഭിഭാഷകര്‍ പൊതിഞ്ഞു. ചിലര്‍ കൈ കൊടുത്തു. ചിലര്‍ കെട്ടിപ്പുണര്‍ന്നു. അഭിഭാഷകരുടെ സ്‌നേഹ പ്രകടനങ്ങളും അനുഗ്രഹങ്ങളും സ്ഥാനാര്‍ത്ഥിയെ വീര്‍പ്പ് മുട്ടിച്ചു. കലക്‌ട്രേറ്റിലെ മൂന്ന് നിലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും സൂരജ് കയറി ഇറങ്ങി. പുലര്‍ച്ചേ ആശ്രാമം അമ്പലത്തിലെ ഉത്സവ കൊടിയേറ്റില്‍ പങ്കെടുത്ത് കണ്ണനെ വണങ്ങി. പിന്നീട് പിതാവ് തോപ്പില്‍ രവിയുടെ പോളയത്തോട് ശ്മശാനത്തിലെ ശവകുടീരത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ആര്‍ ശങ്കര്‍, ടി എം വര്‍ഗീസ്, തങ്കപ്പന്‍ വക്കീല്‍, ആര്‍ എസ് പി നേതാവ് ടി കെ ദിവാകരന്‍, കെ എസ് യു നേതാവ് സി കെ തങ്കപ്പന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ സൂരജ് പുഷ്പാര്‍ച്ചന നടത്തി.
കണ്ണനെ വണങ്ങി, അച്ഛനെ പ്രാര്‍ഥിച്ച്; സൂരജ് പ്രചാരണം തുടങ്ങി
