കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍സ്വകാര്യ ബസ് പണിമുടക്ക്

knr-strikeകണ്ണൂര്‍: ബോണസ് നിഷേധിക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഏപ്രില്‍ ആറുമുതല്‍ പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു 1950 മുതല്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന ബോണസ് 2016ല്‍ ബസ് ഉടമകള്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂ|ിക്കാട്ടി.      ബസ് ഉടമകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളി സംയുക്ത യൂണിയന്‍ ലേബര്‍ ഓഫീസ് പരിസരത്ത് പ്രകടനം നടത്തി. പി.വി. കൃഷ്ണന്‍, കെ. ജയരാജന്‍, പി. സൂര്യദാസ്, കെ.കെ. ശ്രീജിത്ത്, താവം ബാലകൃഷ്ണന്‍, അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts