കനാല്‍ സമീപത്തെ ഓട്ടോപാര്‍ക്കിംഗ് അപകടക്കെണിയൊരുക്കുന്നു

pkd-autoപാലക്കാട്: കനാല്‍ സമീപത്തെ ഓട്ടോപാര്‍ക്കിംഗ് അപകടക്കെണിയൊരുക്കുന്നു. ചന്ദ്രനഗര്‍ ഭാരത് മാതാ സി എം ഐ സ്കൂള്‍ കവാടത്തിന് മുമ്പിലെ കനാലോരത്തുള്ള ഓട്ടോപാര്‍ക്കിംഗാണ് അപകടം ക്ഷണിച്ച് വരുത്തുന്നത്. നിരവധി ഓട്ടോകള്‍ കുട്ടികളെ കൊണ്ട് വന്നശേഷം ഇവിടെയാണ് പാര്‍ക്ക് ചെയ്യുക. പലപ്പോഴും നിയന്ത്രണം തെറ്റി ഓട്ടോറിക്ഷ കനാലില്‍ മറിയാന്‍ സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞദിവസം കുട്ടികളെ കൊണ്ട് വന്ന ഓട്ടോറിക്ഷ കനാലിലേക്ക് മറിയുന്നതിനിടെ ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍മൂലം അപകടം ഒഴിവാകുകയായിരുന്നു. ഇതിന് പുറമെ റോഡ് വക്കിലെ അനധികൃത ഓട്ടോപാര്‍ക്കിംഗ് ഗതാഗതക്കുരുക്കിനും ഇടക്കാന്നുണ്ട്. റോഡ് വക്കിലെ ഓട്ടോപാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Related posts