ലാല്‍ ജോസ് ചിത്രം നീനയിലൂടെ അരങ്ങേറിയ ദീപ്തി സതി കന്നടയില്‍ നായികയായി എത്തുന്നു. വെറുതെയങ്ങു നായികയായെത്തുകയല്ല ദീപ്തി ചെയ്തിരിക്കുന്നത്. വളരെ ഗ്ലാമറസായാണ് ദീപ്തി കന്നടയില്‍ പ്രത്യക്ഷപ്പെടുന്നത്. “ജാഗ്വാര്‍’ എന്ന ചിത്രത്തിലൂടെയാണ് ദീപ്തിയുടെ അന്യഭാഷയിലെ അരങ്ങേറ്റം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. തെലുങ്കിലും ജാഗ്വാര്‍ റിലീസ് ചെയ്യും.
നായകനായ നിഖിലുമായുള്ള ലിപ് ലോക്കും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ നീനയ്ക്ക് ശേഷം ദീപ്തി സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. മുന്‍ മിസ് കേരളയാണ് ദീപ്തി. മഹാദേവാണ് ജാഗ്വാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. എസ്. തമനാണ് ചിത്രത്തിന് സംഗീത സംവിധാനം. ആക്്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ജഗപതി ബാബു, ബ്രഹ്മാനന്ദം, സമ്പത്ത്‌രാജ്, രമ്യാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.