കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുക്കി കൃഷിക്കാരന്‍

krishikkaranവിപണിയുടെ പ്രവചനാതീതമായ ചാഞ്ചാട്ടവും ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകരുടെ ഏക്കാലത്തെയും പ്രതിസന്ധികളാണ്. എട്ടുരൂപയ്ക്ക് കര്‍ഷകന്‍ വില്‍ക്കുന്ന ഒരു നാളികേരം വിപണിയിലെത്തുമ്പോള്‍ ഇരുപത്തൊന്നുരൂപയാകും. അധ്വാനത്തിന് അര്‍ഹിക്കുന്ന വില ലഭിക്കാത്തത് കര്‍ഷകകുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇടനിലക്കാരില്ലാത്ത വിപുലമായ സാധ്യതകളുള്ള ചൂഷണരഹിതമായ ഒരു വിപണി അനിവാര്യമാണിന്ന്.

ഈ ചോദ്യത്തിന് ഒരു ഉത്തരമായാണ് ഐടി രംഗത്തെ ഒരു സംഘം ചെറുപ്പക്കാര്‍ പുതുവര്‍ഷത്തില്‍ പുതിയ ഒരു ആശയം അവതരിപ്പിക്കുന്നത്. കാര്‍ഷികവിളകളുടെ വിപണന രംഗത്തേക്ക് ഒരു പുതിയ ചുവടുവെയ്പ്പ്. അതാണ് krishikkaran.com . കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കായി വിശാലമായ ഒരു ഓണ്‍ലൈന്‍ വിപണിയൊരുക്കുകയാണ് ഈ സൈറ്റിന്റെ ലക്ഷ്യം. കേരളത്തിന്റെ വിവിധഭാഗങ്ങളിലായി കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ ഈ വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത് വില്പനയ്ക്ക് വയ്ക്കാവുന്നതാണ്. പ്രതീക്ഷിക്കുന്ന വില സഹിതം പ്രദര്‍ശിപ്പിച്ചുകൊണ്ട് വിപുലമായ ഒരു വിപണനവേദിയാണ് കര്‍ഷകന് ഇതിലൂടെ ലഭ്യമാക്കുന്നത്. ഉപഭോക്താവിനാകട്ടെ കടകളില്‍ ലഭ്യമാകുന്നതെന്തോ അത് മാത്രം വാങ്ങാതെ ഏറ്റവും നല്ലതും ഗുണനിലവാരമുള്ളവയും തെരഞ്ഞെടുക്കുന്നതിനുള്ള ഒരു അവസരവും.

ഈ വെബ്‌സൈറ്റിലൂടെ ഉത്പന്നങ്ങള്‍ ലേലം ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. അതോടൊപ്പം കൃഷിക്കാരനിലൂടെ പഴയകാലത്തെ ബാര്‍ട്ടര്‍ സമ്പ്രദായവും തിരിച്ചവരുന്നു. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ പരസ്പരംകൈമാറ്റം ചെയ്യാവുന്നതാണ്. ഓരോ ദേശത്തെയും കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യതയും ദൗര്‍ലഭ്യവും അനുസരിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഐടി രംഗത്ത് ജോലി ചെയ്യുമ്പോഴും കാര്‍ഷിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളായ കുറച്ചുപേരാണ് ഈ സംരംഭത്തിന്റെ പിന്നില്‍. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ഒരു മാസവരിയാണ് ഈടാക്കുന്നത്. മാസം പത്തുരൂപയാണ് ഈ സൈറ്റില്‍ ഇടം നേടാന്‍ കര്‍ഷകര്‍ മുടക്കേണ്ടത്.

ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വിഷമയമായ ഈ കാലഘട്ടത്തില്‍ കലര്‍പ്പില്ലാത്ത ആഹാരം ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ഉത്തരമാണ്.
krishikkaran.com.
ഫോണ്‍- 0484 4023566.

Related posts