തച്ചമ്പാറ: പാലക്കാട്ട് നടന്ന സംസ്ഥാന കര്ഷകദിനത്തോടാനുബന്ധിച്ച് നടത്തിയ പ്രദര്‍ശന പവലിയിനില്‍ ഒന്നാം സ്ഥാനം ലഭിച്ച മണ്ണാര്‍ക്കാട് ബ്ലോക്കിന്റെ പവലിയന് നടത്തിയത് തച്ചമ്പാറയിലെ കര്‍ഷകരായിരുന്നു. ജൈവവൈവിധ്യ സന്ദേശവുമായി നടത്തിയ ഈപവലിയിന് പ്രദര്‍ശത്തിലെ മുഖ്യ ആകര്‍ഷകമായിരുന്നു. ഭൂമിയില്‍ അന്യം നിന്നും പോകുന്നതുമായി ചുവന്ന പട്ടികയിലുള്ളതുമായനാല്പ്പതോളം സസ്യങ്ങളെ ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്തുന്നതായിരുന്നു മുഖ്യ ഇനം.
ഇതിന് പുറമെ കര്‍ഷകരുടെ നേതൃത്വത്തില്‍ രൂപവത്്ക്കരിച്ച ഐ എസ് എഫ് ഡി സി ആത്മ ഇക്കോഷോപ്പിന്റെ കാര്‍ഷിക മൂല്യവര്‍ധിത വസ്തുക്കളുടെയും കര്‍ഷകരുടെ വിളകളുടെയും കണ്ടുപിടുത്തങ്ങളുടെയും പ്രദര്‍ശനവും ആകര്‍ഷണീയമായിരുന്നു. തച്ചമ്പാറ കൃഷി ഓഫിസര്‍ പി സാജിദലി, കര്‍ഷകസമിതി ഭാരവാഹികളായ ഉബൈദുള്ള എടായ്ക്കല്‍, ജോസ് പള്ളിവാതിക്കല്‍, പി സി രാജന്, കെ സി മത്തായി, ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയോളം നടത്തിയ തയ്യാറെടപ്പാണ് പവലിയന്.
കഴിഞ്ഞ ഏഴ് വര്‍ഷമായി തച്ചമ്പാറയില്‍ കര്‍ഷകര്‍ സംഘടിച്ച് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി കര്‍ഷകര്‍ ചേര്‍ന്ന് രൂപവത്ക്കരിച്ച ഇക്കോഷോപ്പും കാര്‍ഷിക സേവനകേന്ദ്രവും വിജയകരമായി നടത്തുന്നു. എല്ലാത്തരം കൃഷികള്‍ക്കും സമിതികളുണ്ട്. സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ഇവര്‍ക്ക് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രചോദനമേകും.