ലൈവ് സംപ്രേക്ഷണത്തിനിടെ ബിബിസി റിപ്പോര്‍ട്ടറുടെ പിറകില്‍ കാമകേളി, അവര്‍ പുസ്തകം വായിക്കുകയാണെന്ന് റിപ്പോര്‍ട്ടര്‍, റിയോയിലെ ബീച്ചില്‍ സംഭവിച്ചത്…

bbcബിബിസി റിപ്പോര്‍ട്ടര്‍ ഡാന്‍ വാക്കര്‍ ഒരിക്കലും മറക്കില്ല ആ നിമിഷങ്ങള്‍. റിയോ ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ ബ്രസീലിലേക്ക് യാത്രയാകുമ്പോള്‍ ഈ യുവ മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിച്ചുകാണില്ല ഇത്തരമൊരു അവസ്ഥ. പറഞ്ഞുവരുന്നത് സൈബര്‍ലോകത്ത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യത്തെപ്പറ്റിയാണ്.

സംഭവം എന്താണെന്നുവച്ചാല്‍ കഴിഞ്ഞദിവസം ഒളിമ്പിക് സ്‌പെഷല്‍ ഷോയ്ക്കായി വാക്കറും സംഘവും റിയോയിലെ ബീച്ചിലെത്തി. ഏറെ ആരാധകരുള്ള ലൈവ് പരിപാടിയാണ് വാക്കര്‍ അവതരിപ്പിക്കുന്ന ഒളിമ്പിക്‌സ് വിശകലനം. പരിപാടി തുടങ്ങി, അപ്പോഴാണ് വാക്കറുടെ പിറകിലായി രണ്ടു നിഴലുകള്‍ അനങ്ങുന്നത്. ഒരു സ്ത്രീയും പുരുഷനുമാണത്. അവര്‍ കിടക്കുകയാണ്. അതേ, ആ ഞെട്ടിക്കുന്ന സത്യം ക്യാമറമാന്‍ മനസിലാക്കിയത്. പിറകിലുള്ളവര്‍ കാമകേളിയിലാണ്. ലൈവ് പരിപാടിയായതുകൊണ്ട് ഇടയ്ക്ക് അവസാനിപ്പിക്കാനും കഴിയില്ല. സംഗതി പിടികിട്ടിയ വാക്കര്‍ അവര്‍ പുസ്തകം വായിക്കുകയാണെന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് പരിപാടി അവതരിപ്പിച്ചു.

സംഭവം ബ്രിട്ടനിലെ ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ രസകരമായ കമന്റുകളുമായി സോഷ്യല്‍മീഡിയയും സജീവമായി. മിസ്റ്റര്‍ വാക്കര്‍, ഇനി ബീച്ചില്‍ പോകുമ്പോള്‍ പിറകില്‍ ആരെങ്കിലും ഉണ്ടോയെന്നു നോക്കണേയെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. ലൈവ് ഷോകളില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകില്ലെന്നാണ് വാക്കര്‍ ഇൗ സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പറഞ്ഞത്.

Related posts