കോതമംഗലം: കറുകടം ഷാപ്പുംപടിയില്‍ അപകടം പതിവാകുന്നു.ഇന്നലെ ഇതേ സ്ഥലത്ത് സ്വകാര്യ ബസിനു പിന്നില്‍ ബൈക്കിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ അപകടം. ഇന്നലെ വൈകുന്നേരം 4.30-ടെയാണ് സംഭവം. പുതുപ്പാടിയിലുള്ള സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം ബസിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട മൂന്നുവിദ്യാര്‍ഥികളെയും കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ രണ്ടു പേരെ പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലേക്കു മാറ്റി. ബൈക്ക് അപകടത്തില്‍പ്പെട്ട സ്ഥലത്ത് കഴിഞ്ഞ തിങ്കളാഴ്ച കാറിടിച്ച് കാല്‍ നടയാത്രക്കാരായ അമ്മയും മകനും മരണമടഞ്ഞിരുന്നു. ഇതിനുസമീപത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ് ഈ ഭാഗം. അപകടങ്ങള്‍ നിയന്ത്രിക്കാന്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കു ന്നതോടൊപ്പം മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന ശക്തമാക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്.