കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന്

tcr-vellakettuഇരിങ്ങാലക്കുട: കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് പ്രശ്‌നം ഉടനടി പരിഹരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പോട്ട മൂന്നുപീടിക പിഡബ്ല്യൂഡി റോഡില്‍ കല്ലേറ്റുംകര വാലപ്പന്‍ പടിയിലെ വെള്ളക്കെട്ട് മൂലം സംസ്ഥാനപാതയി ലൂടെ യാത്രചെയ്യുന്ന കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സമീപ വാസികള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പല സമയങ്ങളില്‍ മനുഷ്യജീവന് വരെ ഭീഷണിയാകുന്ന ഈ വെള്ളക്കെട്ട് പരിഹരിക്കാമെന്ന് പിഡബ്ല്യൂഡി അധികൃതരും സ്ഥലം എംഎല്‍എയും ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടനും ഉറപ്പ് നല്‍കിയിരുന്നു. വെള്ളക്കെട്ടിന്റെ ഗൗരവം പിഡബ്ല്യൂഡി അധികൃതരും ചീഫ് വിപ്പും നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കിയതാണ്.

പിഡബ്ല്യൂഡി രണ്ട് വര്‍ഷം മുന്‍പ് തയാറാക്കിയ ഏകദേശം 20 ലക്ഷം രൂപയുടെ ബജറ്റ് ഇന്നും കടലാസില്‍ മാത്രമാണ്. വര്‍ഷങ്ങളായ് പരിസരവാസികള്‍ ഉന്നയിക്കുന്ന ഈ ആവശ്യം എത്രയും വേഗം നടപ്പാക്കണമെന്ന് പൗരസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റേയും സ്ഥലം എംഎല്‍എയായ ചീഫ് വിപ്പിന്റെയും പിഡബ്ല്യൂഡി അധികൃതരുടേയും ഉറപ്പ് അടുത്ത മഴക്കാലത്തിന് മുമ്പെങ്കി ലും നടപ്പാക്കണമെന്ന് നാട്ടുകാരം പൗരസമിതിയും ആവശ്യപ്പെട്ടു.

Related posts