കളമശേരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മീഡിയനില്‍ ഇടിച്ച് ഐടി ജീവനക്കാരന്‍ മരിച്ചു; അപകടം പുലര്‍ച്ചെ ഒരുമണിയ്ക്ക്

l-accident-deathകളമശേരി: കണ്ടെയ്‌നര്‍ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച് ഐടി ജീവനക്കാരന്‍ മരിച്ചു. ഏലൂര്‍ വടക്കുംഭാഗത്ത് മംഗലത്ത് റോഡില്‍ പുണര്‍തം വീട്ടില്‍ വേലായുധന്റ മകന്‍ സഞ്ജു എന്ന് വിളിക്കുന്ന സഞ്ജിത്ത് (29) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കളമശേരിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോഴാണ്  അപകടമു|ായത്. കണ്ടെയ്‌നര്‍ റോഡിലെ പുതിയ ആനവാതിലിന്  സമീപമുള്ള മീഡിയനിലാണ് വാഹനം ഇടിച്ചത്.

ഉടനെ നാട്ടുകാര്‍ ചേരാനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. കളമശേരി യിലെ പ്രോക്‌സിമ ടെക്‌നോ സര്‍വീസ് ജീവനക്കാരനാണ് സഞ്ജിത്ത്.  രാവിലെ എട്ടോടെ ഇടപ്പള്ളി ട്രാഫിക് പോലീസ് ആശുപത്രിയിലെത്തി നടപടികള്‍ ആരംഭിച്ചു. മുന്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയാണ്. അവിവാഹിതനാണ്. പിതാവ് വേലായുധന്‍ മുന്‍ ഐആര്‍ഇ ജീവനക്കാരനാണ്. അമ്മ: ശാന്ത. സന്തോഷ്, ശശി (മുബൈ) എന്നിവര്‍ സഹോദരന്‍മാരാണ്.

Related posts