ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന 500 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ചോര്‍ന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡിഎല്‍എഫ് പ്രമോട്ടര്‍ കെ.പി. സിംഗ് തുടങ്ങിയവര്‍ക്ക് പനാമയില്‍ കള്ളപ്പണ നിക്ഷേപമള്ളതായാണ് രേഖകള്‍. രാഷ്ട്രീയക്കാരായ ഷിഷിര്‍ ബജോറിയും ലോക്‌സാട്ട പാര്‍ട്ടി ഡല്‍ഹി മേധാവിയായിരുന്ന അനുരാഗ് കേജ്‌രിവാളും എന്നിവരും പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാനമ ആസ്ഥാനമായ മൊസാക് ഫൊന്‍സ്‌കെയുടെ രഹസ്യരേഖകള്‍ ചോര്‍ന്നതിലൂടെയാണ് കള്ളപ്പണ നിക്ഷേപകരുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ബാഴ്‌സലോണ താരം ലയണല്‍ മെസി, റഷ്യന്‍ പ്രസിഡന്റ്, വഌഡിമിര്‍ പുടിന്‍ തുടങ്ങിയ ലോകപ്രമുഖരും പട്ടികയില്‍ ഉള്ളതായാണ് രഹസ്യരേഖകള്‍. നൂറോളം മാധ്യമ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് രഹസ്യരേഖകള്‍ പുറത്തായത്.
കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് മൊസാക് ഫൊന്‍സ്‌കെ ചെയ്യുന്നത്. കമ്പനിയുടെ 11.5 മില്യണ്‍ രേഖകളാണ് ചോര്‍ന്നത്. അമിതാഭ് ബച്ചന്‍ ബഹാമസിലെ ബിവിഐലെ നാല് ഷിപ്പിങ് കമ്പനി ഡയറക്ടറാണ്. ഈ കമ്പനികളുടെ പേരില്‍ മില്യണ്‍ ഡോളറുടെ വ്യാപാരമാണ് കമ്പനി നടത്തുന്നത്.
ഐശ്വര്യ റായ് ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡിലെ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇപ്പോള്‍ ഓഹരിയുടമയാണ്. കെ.പി.സിംഗ് ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡുകളില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനി 2010ല്‍ സിംഗും ഭാര്യ ഇന്ദിരയെ സഹ ഓഹരി ഉടമയാക്കി വാങ്ങിയിരുന്നു. 2012ല്‍ കുടുംബാംഗങ്ങളും കമ്പനി തുടങ്ങിയതായാണ് രേഖകള്‍ തെളിയിക്കുന്നത്.