കാടിനെ തൊട്ടറിഞ്ഞ് പൊന്മുടിയില്‍ മഴനടത്തം

TVM-MAZHANADATHAMവിതുര:കാടിനെ തൊട്ടറിഞ്ഞ് കാട്ടാറില്‍ കുളിച്ച് വനവിഭവങ്ങള്‍ കഴിച്ച് ഒരു മഴനടത്തം. വനം വകുപ്പും ഗ്രീന്‍വാക്ക് എന്ന പരിസ്ഥിതിസംഘടനയും സംയുക്തമായി ജില്ലയിലാദ്യമായി സംഘടിപ്പിച്ച പൊന്‍മുടി-മങ്കയം മഴനടത്തത്തിന് ആവേശത്തില്‍ പൊതിഞ്ഞ ആനന്ദം.  രാവിലെ പത്തിന് പൊന്മുടി അമിനിറ്റി സെന്ററിനുമുന്നില്‍ നിന്നും പാലോട് റേഞ്ച് ഓഫീസര്‍ എസ്. വിനോദ് ഫഌഗ് ഓഫ് ചെയത യാത്രയില്‍ സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 പേര്‍ പങ്കെടുത്തു.

മൂടല്‍മഞ്ഞും മഴയും നനഞ്ഞ് പൊന്മുടിയില്‍ നിന്നും നിബിഡ വനത്തിനുള്ളില്‍ക്കൂടി നടത്തം. വള്ളിക്കുടിലുകളും കാട്ടരുവികളും നിറഞ്ഞ ട്രക്കിംഗ് പാതയിലൂടെ എട്ടു കിലോമീറ്റര്‍ നടന്ന് ആദ്യമെത്തിയത് മണച്ചാലിലെ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡില്‍. അവിടെ നിന്നും ചുക്ക്കാപ്പിയും വയണയപ്പവും കഴിച്ച്  ബ്രൈമൂറ് വഴി നേരേ ഇക്കോടൂറിസം സെന്ററായ മങ്കയത്ത്.

അവിടെ ചെമ്മുഞ്ചിയാറില്‍ ഒരു സമൃദ്ധമായ കുളി. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, ചക്ക എന്നിവയെല്ലാം ചേര്‍ന്ന പുഴുക്ക്. സ്വാദ് ക്കൂട്ടാന്‍ നെത്തോലി പീര. സമാഹരിച്ച പണം നിര്‍ധന യായ പെകുട്ടിയുടെ വിവാഹ ത്തിനു നല്‍കി മഴനടത്തത്തിനു സമാപനം കുറിച്ചു. സമാപന ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവച്ച്  ഗിരീഷ് പുലിയൂര്‍, സപ്തപുരം മോഹന്‍ സംസാരിച്ചു.  പൊന്മുടി യില്‍ നാട്ടുമാവുനട്ടും കരനെല്‍ വിതച്ചും, ഗിരീഷ്പുലിയൂരിന്റെ മഴക്കവിതകളുടെ താളം പിടിച്ചും യാത്ര സമാപിച്ചു.

Related posts