കാന്‍സറിനെ സധൈര്യം നേരിടണം: മഞ്ജു വാര്യര്‍

tcr-manjuതൃശൂര്‍: കാന്‍സറിനെ സധൈര്യം നേരിടണമെന്നു സിനിമാതാരം മഞ്ജുവാര്യര്‍. തന്റെ മാതാപിതാക്കള്‍ കാന്‍സറിനെ അതിജീവിച്ചവരാണെന്നും അവര്‍ പറഞ്ഞു. അമല മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കാന്‍സര്‍ രോഗികളുടെ ഓണാഘോഷം “ചിങ്ങനിലാവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മഞ്ജുവാര്യര്‍. രോഗികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തും ഓരോത്തര്‍ക്കും ആത്മവിശ്വാസം പകര്‍ന്നുമാണ് മഞ്ജു മടങ്ങിയത്.

കല്യാണ്‍ ജ്വല്ലേഴസ് ഉടമ ടി.എസ്. കല്യാണരാമന്‍, സിനിമാതാരം മുരുകന്‍, സംവിധായകന്‍ ദിലീപ് നാരായണന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.ടി. ജോസ്, അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് കുരിശേരി, ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. തോമസ് വാഴക്കാല, ഫാ. ഡെല്‍ജോ പുത്തൂര്‍, കാന്‍സര്‍ വിഭാഗം മേധാവി ഡോ. അനില്‍ ജോസ് താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related posts