സണ്ണി ലിയോണിന്റെ കന്നടചിത്രത്തിലെ പാട്ടും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. യു ട്യൂബില്‍ റിലീസായ പാട്ട് ഇതിനോടകം കണ്ടത് 17 ലക്ഷത്തിലേറെ പേരാണ്. ഇതോടെ ചിത്രം എന്തായാലും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുമെന്ന കണക്കുകൂട്ടലില്‍ ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഐ ലവ് യൂ ആലുയയിലെ കാമാക്ഷി എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്ത ഗാനമാണ് ഇത്. സണ്ണിക്കൊപ്പം ഗാന രംഗത്തില്‍ എത്തിയിരിക്കുന്നത് സുര്‍ജന്‍ ലോഗേഷാണ്.
കാമാക്ഷി വൈറലാകുന്നു
