കാല്‍നടയാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ലോറിയും ഐഷര്‍ ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞു; 11 പേര്‍ക്ക് പരിക്ക്

alp-accdentഅമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ വളഞ്ഞവഴിക്ക് സമീപം ടാങ്കര്‍ ലോറിയും ഐഷര്‍ ലോറിയും കൂട്ടിയിടിച്ചു. തെക്കു നിന്നും വടക്കോട്ടുപോകുകയായിരുന്ന  ടാങ്കര്‍ ലോറിയും എതിര്‍ദിശയില്‍ വന്ന ഐഷര്‍ലോറിയുമാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. കാല്‍ നടക്കാരനെ രക്ഷിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് വാഹനങ്ങള്‍ കൂട്ടിയിച്ചതെന്നു പറയുന്നു.

പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെ രണ്ടു യൂണിറ്റും, അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ ചന്ദ്രന്‍ പിള്ള (42), ക്ലീനര്‍ ബന്നി കാര്‍ലോസ് (48) ലോറിയിലെ ഡ്രൈവര്‍ മറ്റു യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സും അമ്പലപ്പുഴ പോലീസും മണിക്കൂറുകളെ ടുത്താണ് വാഹനങ്ങള്‍ നേരെയാക്കി ഗതാഗത തടസ്സം മാറ്റിയത്.

Related posts