വടക്കഞ്ചേരി: ദിവസം കാല്‍ലക്ഷത്തോളം രൂപ കളക്്ഷനുള്ള ഗോവിന്ദാപുരം- തിരുവല്ല സര്‍വീസ് നിര്‍ത്തലാക്കി പകരം ആരംഭിച്ചത് ദിവസം നാലായിരത്തില്‍ താഴെ കളക്്ഷനുള്ള പുതിയ ജന്‍റം സര്‍വീസ്. കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ് ഡിപ്പോ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്താന്‍ ഇത്തരം സര്‍വീസുകള്‍ ധാരാളം മതി.ശബരിമല സീസണിലാണ് ഗോവിന്ദാപുരം- പമ്പ സര്‍വീസ് ആരംഭിച്ചത്. ദിവസം 24,000 രൂപ മുതല്‍ 25,000 രൂപവരെയായിരുന്നു ഈ സര്‍വീസ് കളക്്ഷന്‍.
സീസണ്‍ കഴിഞ്ഞപ്പോള്‍ സര്‍വീസ് ഗോവിന്ദാപുരം- തിരുവല്ല റൂട്ടിലാക്കിയെങ്കിലും പിന്നീട് സര്‍വീസ് നിര്‍ത്തിവച്ചു. പകരമായിട്ടാണ് ഇപ്പോള്‍ വടക്കഞ്ചേരി-പാലക്കാട്- കോട്ടായി ചേലക്കര- തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ജന്‍റം ബസ് കഴിഞ്ഞദിവസം ആരംഭിച്ചത്.നാലായിരത്തില്‍ താഴെയാണ് ഈ സര്‍വീസിന്റെ കളക്്ഷന്‍. ദിവസം 96 ലിറ്റര്‍ ഡീസലും ചെലവാകും. റെക്കോര്‍ഡ് കളക്്ഷനുള്ള സര്‍വീസ് നിര്‍ത്തലാക്കിയാണ് ഈ നഷ്ടക്കച്ചവടം.
തിരുവല്ല സര്‍വീസ് നിലനിര്‍ത്തി പുതിയ സര്‍വീസ് മെഡിക്കല്‍ കോളജിലേക്ക് ആരംഭിച്ചിരുന്നെങ്കില്‍ ജനസേവനവും വരുമാനവും കണ്ടെത്താമായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്നു.വളഞ്ഞ് ഏറെസമയമെടുത്ത് മെഡിക്കല്‍ കോളജില്‍ എത്തുന്നതിനാല്‍ പുതിയ ബസ് വഴി ജനത്തിനും ഉപകാരമില്ല.