കിച്ചന്‍ ബിന്നുകളെ അടുത്തറിയാന്‍ കണ്ണിമേറ മാര്‍ക്കറ്റിലേക്ക് പോരൂ…

TVM-KITCHEN-BINതിരുവനന്തപുരം : കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന ഉറവിട മാലിന്യസംസ്കരണ പദ്ധതികളുടെ ഭാഗമായുള്ള വിവിധ കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം പൊതുജനങ് ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിനായി ഇന്നലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. നവംബര്‍ നാലു വരെ പാളയം കണ്ണിമേറ മാര്‍ക്കറ്റിനു മുന്‍വശം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പ്രദര്‍ശനം നടത്തുന്നത്. കിച്ചന്‍ ബിന്നുകളുടെ പ്രദര്‍ശനം ഇന്നലെ വൈകുന്നേരം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ. കെ. വാസുകി എന്നിവര്‍ പങ്കെടുത്തു.

കിച്ചന്‍ ബിന്നുകള്‍ ശാസ്ത്രീയമല്ലെന്ന്  ആക്ഷേപം ഉയര്‍ന്നതോടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിക്കു ഭീക്ഷണിയാകും എന്ന വിലയിരുത്തലിലാണ് നഗരസഭ ഇപ്പോള്‍ പൊതുനിരത്തില്‍ പ്രദര്‍ശനവുമായി ഇറങ്ങിയിരിക്കുന്നത്. ശരിയായ പരിപാലത്തില്‍ ബിന്നുകള്‍ വീടുകളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന മാതൃകയാണ് പ്രദര്‍ശനം കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്. യൂട്യൂബിലൂടെ രണ്ടാഴ്ചക്കാലം കിച്ചന്‍ ബിന്‍ പ്രദര്‍ശനത്തിന്റെ തത്സമയ വീഡിയോ ദൃശ്യങ്ങളും നഗരസഭ ലഭ്യമാക്കുന്നുണ്ട്. അതിന്റെ ഉദ്ഘാടനവും ഇന്നലെ മന്ത്രി നിര്‍വഹിച്ചു.

നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെയും പ്രൊജക്ട് സെക്രട്ടേറിയറ്റിന്റെയും ക്യാംപെയ്ന്‍ സെല്ലിന്റെയും നേതൃത്വത്തിലാണ് പാളയത്ത് കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നത്. ജനശ്രദ്ധ ആകര്‍ഷിക്കാനായി എല്ലാദിവസവും വൈകുന്നേരം കാര്‍ട്ടൂണ്‍ പ്രദര്‍ശനം, സംവാദങ്ങള്‍, കിച്ചന്‍ ബിന്‍ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, ചിത്രരചനാമത്സരം തുടങ്ങിയവയും നടക്കും.

Related posts