തീവണ്ടി ഹിറ്റായിരുന്നില്ലെങ്കില്‍ ഇതുപോലെ വയറ്റത്തടിച്ച് തീവണ്ടികളില്‍ക്കൂടി പാടേണ്ടി വരുമായിരുന്നു! രസകരമായ പാട്ടു വീഡിയോ പുറത്തുവിട്ട് നടന്‍ ടൊവിനോ തോമസ്; ഏറ്റെടുത്ത് ആരാധകര്‍

വ്യത്യസ്തമായ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയശേഷം ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കാണ് ടൊവിനോയുടെ യാത്ര. യഥാര്‍ത്ഥ ജീവിതത്തിലും താനൊരു ഹീറോയാണെന്ന് പ്രളയനാളുകളിലെ തന്റെ പ്രവര്‍ത്തികളിലൂടെയും ടൊവിനോയ്ക്ക് തെളിയിക്കാനായി.

ഇപ്പോഴിതാ ടൊവിനോയുടെ തന്നെ തീവണ്ടി എന്ന ചിത്രം തിയറ്ററുകളില്‍ ഗംഭീരമായി തകര്‍ത്തോടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രസകരമായ ഒരു വീഡിയോ അതിനേക്കാള്‍ ഹിറ്റായി നവമാധ്യമങ്ങളില്‍ ഓടുന്നു.

പാട്ടുപാടി കീബോര്‍ഡ് വായിക്കുന്നതിന്റെ വീഡിയോയാണ് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീവണ്ടി ഹിറ്റായിരുന്നില്ലെങ്കില്‍ ഇതുപോലെ വയറ്റത്തടിച്ച് പാട്ടുപാടി ജീവിക്കേണ്ടി വരുമായിരുന്നുവെന്നും പ്രേക്ഷകര്‍ക്കെല്ലാം നന്ദിയെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

ഏതായാലും തീവണ്ടി എന്ന ചിത്രത്തോടൊപ്പം ടൊവിനോയുടെ രസകരമായ ഈ വീഡിയോയും അദ്ദേഹത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നുവേണം കരുതാന്‍.

Related posts