കുട്ടിയെ മര്‍ദിച്ച സംഭവം: ആയ ഒൡവില്‍; കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍

TVM-MARDANAMകാട്ടാക്കട: ശിശുദിനത്തില്‍ കുട്ടിയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍  പ്രതിയായ ആയ ഒളിവില്‍.  കള്ളിയല്‍ സ്വദേശി സ്വദേശി ഡാളിയാണ് ഒളിവില്‍ കഴിയുന്നത്.  കുറ്റിച്ചല്‍ കോട്ടൂര്‍ എരുമക്കുഴി കെ. പി ഭവനില്‍ രാഗേഷ് ബാബു അശ്വതി ദമ്പതികളുടെ മകന്‍  ദേവനന്ദ (രണ്ടര)നാണ് ആയയുടെ മര്‍ദനമേറ്റത്. എരുമക്കുഴിയിലെ  ആംഗന്‍വാടിയില്‍ ഉച്ചയോടെയാണ് സംഭവം .ഉച്ചയ്ക്ക് കുട്ടിയുടെ അമ്മ ആംഗന്‍വാടിയില്‍ എത്തിയേപ്പാള്‍ കുട്ടി നിറുത്താതെ കരയുകയായിരുന്നു.

ആയയോട് കാര്യം തിരക്കിയപ്പോള്‍ വെള്ളം കുടിക്കാത്തതിന് ഒരു അടി കൊടുത്തിരുന്നു എന്ന് പറഞ്ഞു.  തുടര്‍ന്ന് അശ്വതി കുഞ്ഞിന്റെ ശരീരം പരിശോധിച്ചപ്പോള്‍ മുതുകിലും കൈയിലും കാലിലുമായി നാലോളം അടി കൊണ്ട പാടുകള്‍ കണ്ടെത്തി. ടീച്ചറിനോട് വിവരം പറയാന്‍ നോക്കിയെങ്കിലും സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ച ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ നെയ്യാര്‍ഡാം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ വായില്‍ ഭക്ഷണം തിരുകി കയറ്റാന്‍ ശ്രമിച്ചതില്‍ മുറിവും ഉണ്ടായിട്ടുണ്ട് എന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. നെയ്യാര്‍ഡാം പോലീസ് കേസെടുത്തു. അതിനിടെ ഡാളിയെ സാമൂഹിക നീതി വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു . ആരോപണ വിധേയയായ ആയയെ പഞ്ചായത്തിലെ ഒരു ആംഗന്‍വാടിയിലും ജോലിചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി നാട്ടുകാര്‍  രംഗത്തെത്തിയിരിക്കുകയാണ്.

Related posts