കുന്നിക്കോട് മേഖലയില്‍ വാഹനങ്ങള്‍ക്ക് തീയിടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

KNR-BIKEFIREകുന്നിക്കോട് : പ്രദേശത്ത് സാമൂഹ്യവിരുദ്ധാക്രമണം തുടര്‍ക്കഥയാകുന്നു.നടപടിയെടുക്കാതെ നിയമപാലകര്‍.കഴിഞ്ഞ ആറുമാസത്തിനിടെ വിവിധഭാഗങ്ങളില്‍ നിരവധി വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ടും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല.പ്രതികളെ കണ്ടെത്താത്ത പോലീസ് നടപടിക്കെതിരെപ്രതിഷേധം ശക്തമാകുന്നുണ്ട്. വീട്ടുമുറ്റത്ത്കിടന്ന എട്ട് വാഹനങ്ങളാണ് ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പ്രദേശത്ത് തീവച്ച് നശിപ്പിച്ചത്.

കുന്നിക്കോട് വിളക്കുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ചരുവിളവീട്ടില്‍ സാബു,അയല്‍വാസിയായ ബാബുഭവനില്‍ സജി തോമസ്,തേക്കുംമുകള്‍ ഭാഗത്ത് മണിമന്ദിരത്തില്‍ മണിയന്‍ ആചാരി, ബാബു, ഉണ്ണി,തലവൂര്‍ അമ്പലത്തിന്‍നിരപ്പ് പുതുമനയില്‍ ജുബിന്‍ ഭവനില്‍ രാജുജോര്‍ജ്ജ് എന്നിവരുടെ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് അഗ്‌നിക്കിര യാക്കിയത്. ഇതില്‍ അധികവും ഓട്ടോറിക്ഷയും  ഇരുചക്ര വാഹനങ്ങളും ജീപ്പുകളുമാണ്. രാത്രിയിലെത്തുന്ന സംഘം പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ച് വാഹനങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് പരാതി.പല സ്ഥലങ്ങളിലും തലനാരിഴക്കാണ്‌വന്‍ദുരന്തംഒഴിവാകുന്നത്.

കേസെടുത്തു കഴിഞ്ഞാല്‍ ഫോറന്‍സിക് വിഭാഗം അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കും.എന്നാല്‍ തുടര്‍ നടപടികളോ അന്വേഷണങ്ങളോ ഒന്നും നടക്കാറില്ല എന്നതാണ് സത്യാവസ്ഥ. പല സ്ഥലങ്ങളിലെയുംനിര്‍ധന കുടുംബങ്ങളുടെ ഏകവരുമാനമാര്‍ഗമാണ് വാഹനങ്ങള്‍നശിക്കുന്നതോടെഇല്ലാതാകുന്നത്. പുലര്‍ച്ചെ പ്രദേശത്ത് അപരിചിതരായ ആളുകളെ കാണുന്നതായി സമീപവാസികള്‍ പോലീസില്‍മൊഴിനല്‍ കാറുമുണ്ട്. വിളക്കുടി, മേലില, വെട്ടിക്കവല, തലവൂര്‍,പട്ടാഴി പഞ്ചായത്തുകളായി വ്യാപിച്ച് കിടക്കുന്നതാണ് കുന്നിക്കോട് സ്‌റ്റേഷന്‍ പരിധി. എന്നാല്‍ ഇതില്‍ പകുതി ഭാഗത്ത് പോലും രാത്രിയില്‍ പട്രോളിംഗ് നടക്കാറില്ല.കുന്നിക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയല്‍ മാത്രമാണ് കൂടുതല്‍  വാഹനംകത്തിനശിക്കുന്നത്. സാമൂഹ്യവിരുദ്ധാക്രമണങ്ങള്‍ തുടര്‍ക്ക ഥയാകുമ്പോഴും യാതൊരുവിധ അന്വേഷണവും നടത്താതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

Related posts