കുപ്പം പുഴയില്‍ കാണാതായ യുവാവിനായി തെരച്ചില്‍

knr-thirachilതളിപ്പറമ്പ്: കുപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന് വേണ്ടി അഗ്നിശമനസേനയും പരിയാരം പോലീസും നാട്ടുകാരും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചു. മുക്കുന്ന് സ്വദേശി എം.എ.അഷറഫിനെയാണ്(30) കാണാതായത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിച്ചു കൊണ്ടിരിക്കെ നീന്തല്‍ പരിശീലനത്തിനുപയോഗിക്കുന്ന ടയര്‍ട്യൂബ് വെള്ളത്തില്‍ ഒഴുകിപ്പോയത് എടുക്കാന്‍ നീന്തിയ അഷറഫ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം നീന്തിയെത്തിയ കൂട്ടുകാരന്‍ ടയര്‍ട്യൂബ് വീണ്ടെടുത്തുൂവെങ്കിലും അഷറഫിനെ കണ്ടെത്താനായില്ല.

കൂടെ കുളിക്കുകയായിരുന്ന കൂട്ടുകാര്‍ ബഹളം വെച്ചതുകേട്ട്  ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പരിയാരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള അഗ്നിശമനസേനയും രാത്രി എട്ടുവരെയും നാട്ടുകാര്‍ രാത്രി 11 വരെയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  ജയിംസ്മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

Related posts