കൂട്ടുകാരനെ കൊന്ന സിംഹങ്ങളെ അവരുടെ മടയില്‍ കയറി ആക്രമിച്ച് പോത്ത്

buffവര്‍ഗസ്‌നേഹം ഏതൊരു ജീവിക്കും ഉണ്ടാവും. അവന്‍ എത്ര ദുര്‍ബലനായാലും ഇതിനു കുറവുണ്ടാവുകയില്ലെന്നാണു ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചില പുതിയ ഫോട്ടോകള്‍ തെളിയിക്കുന്നത്. ബ്രസീലിയന്‍ ഫോട്ടോഗ്രാഫര്‍ മാരിയംഗെല മറ്റരാസോ ആണു നാടകീയ രംഗങ്ങള്‍ തക്കസമയത്ത് കാമറയിലാക്കിയത്. തന്റെ സുഹൃത്തിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചവരെ ഒരു പോത്ത് ഒറ്റയ്ക്കു നേരിടുന്നതാണു കാണാന്‍ കഴിയുന്നത്.

കലി പൂണ്ട പോത്ത് തന്റെ കൊമ്പില്‍ കോര്‍ത്തു വലിച്ചെറിയുന്നതു ചില്ലറക്കാരെയൊന്നുമല്ല, ഒരു ഒന്നാന്തരം സിംഹത്തെയാണ്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിന് സമീപമായിരുന്നു അപൂര്‍വസംഭവം അരങ്ങേറിയത്. ഇതു കണ്ട മറ്റു സിംഹങ്ങള്‍ പകച്ചു നില്‍ക്കുന്നതും കാണാം. ഒടുവില്‍ സിംഹങ്ങളുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്നെങ്കിലും കുറച്ചുനേരമെങ്കിലും ശക്തന്മാരെ വിരട്ടി നിര്‍ത്തിയ പോത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

b1b2 b3 b4

Related posts