കൂരാച്ചുണ്ടില്‍ റവന്യൂ വകുപ്പ് ജലവിതരണം നടത്തി

KKD-WATERകൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ചമൂലം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ റവന്യൂവകുപ്പ് കുടിവെള്ള വിതരണം നടത്തി. ജില്ലാ കളക്ടര്‍ നല്‍കിയ ഉത്തരവ് പ്രകാരമാണ് ജലവിതരണം. പുളിവയല്‍ കോളനി, ചെതാരി കോളനി, തേനംമാക്കല്‍ കോളനി, പൂവത്തുംചോല അങ്ങാടി, ലാസ്റ്റ് പൂവത്തുംചോല, 28-ാം മൈല്‍ ലക്ഷംവീട് കോളനി, മുപ്പതാംമൈല്‍, കമ്പനിമുക്ക്, നായര്‍ കോളനി, 27-ാം മൈല്‍ കവല, മുത്തശിപ്പാറ, കല്ലാനോട് നാല് സെന്റ് കോളനി, താനിയാംക്കുന്ന് മല, പടിഞ്ഞാറെതൊടി ഭാഗം, പാല്‍സൊസൈറ്റി കോളനി, പൂവ്വത്തുംചോല, അമ്പലപാകോളനി, പള്ളത്ത് കോളനി, കൂരാച്ചുണ്ട് മേലെ അങ്ങാടി, എടമനശേരി കോളനി, വട്ടച്ചിറ ആംഗന്‍വാടി, കാറ്റുള്ളമല ലക്ഷംവീട് കോളനി, വള്ളിയില്‍താഴെ കുരിശുംപാറ, മെതിയടിപ്പാറ കോളനി, ചൊവ്വാറ്റുകുന്നേല്‍താ എന്നിവിടങ്ങളിലാണ് ജലവിതരണം നടത്തിവരുന്നത്.

Related posts