വടക്കഞ്ചേരി: ആലത്തൂര്‍ മണ്ഡലത്തിലെ നിയുക്ത എംഎല്‍എ കെ.ഡി.പ്രസേനന് കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട്, മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂര്‍, മേലാര്‍കോട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം നല്കിയത്. കിഴക്കഞ്ചേരിയില്‍നിന്നും ആരംഭിച്ച പരിപാടി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മേലാര്‍ക്കോട് കാട്ടുതെരുവില്‍ സമാപിച്ചു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് എംഎല്‍എയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്.
കുന്നങ്കാട് 126-ാം നമ്പര്‍ ബൂത്തില്‍ കേക്കുമുറിച്ച് മധുരം പങ്കുവച്ചാണ് സ്വീകരണം ഒരുക്കിയത്. ആലത്തൂര്‍ മണ്ഡലത്തിലെ സമഗ്രവികസനത്തിനുവേണ്ടി ജനങ്ങളോടൊപ്പം നിലകൊള്ളുമെന്ന് കെ.ഡി.പ്രസേനന്‍ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.ടി.കൃഷ്ണന്‍, എല്‍ഡിഎഫ് നേതാക്കളായ എസ്.രാധാകൃഷ്ണന്‍, കെ.രാമചന്ദ്രന്‍, എന്‍.അമീര്‍ തുടങ്ങിയവരും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു.