കേരളം ആര് ഭരിക്കുമെന്ന് ബിഡിജെഎസ് തീരുമാനിക്കുന്ന സമയമായെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Thusharതീക്കോയി: കേരള സംസ്ഥാനം ആര് ഭരിക്കുമെന്ന് ബിഡിജെഎസ് തീരുമാനിക്കുന്ന സമയമായെന്ന് എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച സംയുക്ത കുടുംബസംഗമത്തിന്റെ സമാപനസമ്മേളനം തീക്കോയി ആച്ചൂക്കാവ് ദേവീമഹേശ്വര ക്ഷേത്രാങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കേസുകളില്‍ കുടുക്കി എസ്എന്‍ഡിപി യോഗത്തെയോ മൈക്രോ ഫൈനാന്‍സ് പദ്ധതിയെയോ തകര്‍ക്കുവാന്‍ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ യൂണിയനും ശാഖകള്‍ക്കും ഉണ്ടായിട്ടുള്ള പുരോഗതി പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എസ്. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കണ്‍വീനര്‍ അഡ്വ. കെ.എം. സന്തോഷ്കുമാര്‍, വൈക്കം യൂണിയന്‍ സെക്രട്ടറി എം.ഡി. സെന്‍, ഇ.ഡി. പ്രകാശന്‍, ലാലിറ്റ് എസ്. തകടിയേല്‍, എന്‍.കെ. രമണന്‍, ഒ.എം. സുരേഷ്, ടി.കെ. ബാലകൃഷ്ണന്‍, ടി. ഡി. രഘുനാഥന്‍, ടി.എസ്. റെജി, ഇ.ഡി. രമണന്‍, എ.ആര്‍. സോമന്‍, അംബികാ സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts