തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എത്രമാത്രം വാക്സിൻ ലഭ്യമാകുമെന്ന് ഉറപ്പില്ല.
ഏതായാലും കേരളത്തിലെ ജനങ്ങൾക്കു വാക്സിൻ നൽകുന്നതു സൗജന്യമായിട്ടായിരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയില്ലെങ്കിൽ ഈ നില തുടരും.
പ്രതിദിന മരണത്തിന്റെ എണ്ണം അൽപം വർധിക്കുന്നുണ്ട്. മൂന്നു മാസത്തിനപ്പുറം വരെ തുടരുന്ന കോവിഡ് അനന്തര അവശതകൾ കാണുന്നുണ്ട്.
ഇങ്ങനെയുള്ളവർ സർക്കാരിന്റെ പോസ്റ്റ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ നിന്നു ചികിത്സ തേടണമെന്നു മുഖ്യമന്ത്രി പറഞ്ഞു.