കൊച്ചി, ഗോവ സെമിയില്‍

sp-semiപനാജി: പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ കൊച്ചി, ഗോവ സെമി ഫൈനലില്‍. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ചെന്നൈയുമായി 3-3ന് സമനില പാലിച്ച് കൊച്ചി അവസാന നാലിലെത്തി. ചെന്നൈ ആദ്യം രണ്ടു ഗോളടിച്ചു മുന്നിലെത്തി. മോറസിന്റെ ഗോളില്‍ കൊച്ചി ഒരണ്ണം തിരിച്ചടിച്ചു. ചാഗിന്‍ഹ്വയുടെ പാസില്‍നിന്നുമായിരുന്നു ഗോള്‍. ഉടന്‍ തന്നെ ചാഗിന്‍ഹ്വ കൊച്ചിക്കു സമനില്‍ നല്‍കി. ഫാല്‍ക്കോവോയിലൂടെ ചെന്നൈ വീണ്ടും മുന്നിലെത്തി.

കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ചാഗിന്‍ഹ്വയുടെ ലോംഗ് റേഞ്ച് ഷോട്ട് ചെന്നൈയുടെ വല കുലുക്കി. നാലു കളിയില്‍ ഒരു ജയം രണ്ടു സമനിലയുമാണ് കൊച്ചിക്കുണ്ടായിരുന്നത്. ചെന്നൈ ഒരു മത്സരം പോലും ജയിച്ചില്ല. ഗോവ എതിരില്ലാത്ത മൂന്നു ഗോളിനു ബംഗളൂരുവിനെ പരാജയപ്പെടുത്തി സെമിയിലെത്തി. റൊണാള്‍ഡീഞ്ഞോയ്ക്കു പകരമെത്തിയ കഫുവിന്റെ പ്രീമയര്‍ ഫുട്‌സാലിലെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു ഇത്.

Related posts