കാ​ത്തി​രി​പ്പാ​യി​രു​ന്നു, പതിറ്റാണ്ടുകൾ..! ഒ​ടു​വി​ൽ അ​തു യാ​ഥാ​ർ​ഥ്യ​മാ​യി; മനസുനിറഞ്ഞ് കാർത്തു അമ്മ…

തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ൾ​നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വാ​ർ​ധ​ക്യം സമ്മാനിച്ച ചുളിവുവീണ മു​ഖ​ങ്ങ​ളി​ൽ ചി​രി​വി​രി​ഞ്ഞു. സ്വ​ന്ത​മാ​യു​ള്ള ഭൂ​മി​യു​ടെ പ​ട്ട​യം ല​ഭി​ച്ച​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്താലു ള്ള പു​ഞ്ചി​രി.

കാ​ത്തി​രി​പ്പാ​യി​രു​ന്നു, പതിറ്റാണ്ടുകൾ… ആ ​ഗ​വ​ണ്‍​മെ​ന്‍റ് ഫ​യ​ലു​ക​ളി​ൽ നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ അ​ഴി​ക്കു​ന്തോ​റും മു​റു​കു​ന്ന കു​രു​ക്കു​ക​ൾ, ഒ​ടു​വി​ൽ അ​തു യാ​ഥാ​ർ​ഥ്യ​മാ​യി.

പ​ട്ട​യം ല​ഭി​ച്ച​വ​രി​ൽ 87 കാ​രി​യാ​യ ചി​റ്റി​ല​പ്പി​ള്ളി സ്വ​ദേ​ശി പാ​റു​ക്കുട്ടിയ​മ്മ​യു​ണ്ട്, മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി 76 വ​യ​സു​കാ​രി​യാ​യ കാ​ർ​ത്തു​ അ​മ്മ​യു​ണ്ട് അ​തു​പോ​ലെ വാ​ർ​ധ​ക്യം​പോ​ലും ത​ള​ർ​ത്താ​ത്ത നി​ര​വ​ധി പേ​രു​ണ്ട്.

എ​ല്ലാ​വ​രു​ടെ​യും മു​ഖ​ങ്ങ​ളി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യം ജ​യി​ച്ച ഭാ​വ​മാ​യി​രു​ന്നു ടൗ​ണ്‍​ഹാ​ളി​ൽ നി​ന്നു മ​ട​ങ്ങു​ന്പോ​ൾ.

ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പിച്ച പ​ട്ട​യ​വി​ത​ര​ണ ച​ട​ങ്ങി​ലാ​ണു നി​ര​വ​ധി​പേ​രു​ടെ പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യ​ത്.

കാ​ർ​ത്തു​ അ​മ്മ​യു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​രു​ടെ വ​യ​സോളം പ്രാ​യമുണ്ട്. വ​ന​മേ​ഖ​ല​യാ​യ വ​ല്ലൂ​ർ സ്വ​ദേ​ശി​യും പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യു​മാ​യ ത​ത്തം​പി​ള്ളി വീ​ട്ടി​ൽ കാ​ർ​ത്തുവാണു ചീ​ഫ് വി​പ്പ് കെ.രാജനി ൽ നി​ന്നു ആ​ദ്യ​ത്തെ പ​ട്ട​യം കൈ​പ്പ​റ്റി​യ​ത്. 30 സെ​ന്‍റ് ഭൂ​മി​യു​ടെ പ​ട്ട​യ​മാ​ണു ല​ഭി​ച്ച​ത്.

മ​ക​നും മ​ക​ന്‍റെ മ​ക​നും താ​മ​സി​ക്കു​ന്ന വീ​ടി​നും ചു​റ്റു​മു​ള്ള സ്ഥ​ല​ത്തി​നുമാ​ണു പ​ട്ട​യം ല​ഭി​ച്ച​ത്. തെ​ങ്ങും വാ​ഴ​യും കൃ​ഷി​ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു വീ​ട് പ​ണി​യാ​നൊ​രു​ങ്ങ​വേ​യാ​ണു പ​ട്ട​യം ല​ഭി​ച്ച​ത്.

ചീ​ഫ് വി​പ്പി​ൽ നി​ന്നും പ​ട്ട​യം വാ​ങ്ങി മ​ക​നോ​ടൊ​പ്പം ടൗ​ണ്‍​ഹാ​ളി​ന്‍റെ വ​ലി​യ പ​ടി​ക്കെ​ട്ട് ഇറങ്ങുന്പോ​ൾ കാ​ർ​ത്തുഅ​മ്മ​ വി​റ​യാ​ർ​ന്ന കൈ​ക​ൾകൊണ്ടു നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ച്ചി​രു​ന്നു കാ​ല​ങ്ങ​ളോ​ളം താ​നും കു​ടും​ബ​വും കാ​ത്തി​രു​ന്ന പ​ട്ട​യം.

Related posts

Leave a Comment