കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ജയസാദ്ധ്യതയുള്ള സിറ്റിംഗ് എംഎല്‍എയെ തള്ളി സിനിമാ താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ ഉള്ള സംശയം ദുരീകരിക്കാന്‍ സിപിഎം തയാറാകണമെന്ന് കെ.പസിസിവൈസ് പ്രസിഡന്റ് എം.എം.ഹസന് .യുഡിഎഫ്. സ്ഥാനാര്‍ത്ഥി സൂരജ് രവിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഡിസിസി. ഓഫീസ്സില്‍ കൂടിയ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എം.ഹസന്.
നിയമസഭാ സാമാജികന് എന്ന നിലയില്‍ ജനഹൃദയങ്ങള്‍ കവര്‍ന്ന തോപ്പില്‍ രവിയുടെ മകനായ സൂരജ് രവിക്ക് തോപ്പില്‍ രവിയെപ്പോലെ ജനങ്ങളുടെ ഇടയില്‍ നിന്നും സദാസമയവും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും എം.എം.ഹസന് പറഞ്ഞു.പഴയ കുണ്ടറ നിയമസഭാ മണ്ഡലത്തിന്റെ പകുതി ഭാഗം ഉള്‍ക്കൊള്ളുന്ന കൊല്ലം അസംബ്ലി മണ്ഡലത്തില്‍ സൂരജ് രവിയുടെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
സൂരജ് രവിയുടെ വിജയം ഉറപ്പാക്കാന്‍ മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്നും യുഡിഎഫിന്റെ തുടര്‍ഭരണം എന്നത് അഭിമാനപ്രശ്നമാണെന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സൗഹൃദസംഗമത്തില്‍ എന്‍.കെ.പ്രേമചന്ദ്രന് എം.പി, എ.എ.അസീസ് എംഎല്‍എ, എം.എം.നസീര്‍, അഡ്വ.ഫിലിപ്പ് കെ.തോമസ്, ജോര്‍ജ്ജ് ഡി.കാട്ടില്‍, കൃഷ്ണവേണി ജി.ശര്‍മ്മ, കല്ലട ഗിരീഷ്, ചിതറ മുരളി, ശ്രീധരന് പിള്ള, ആര്.രമണന്, പെരിനാട് തുളസി, പെരിനാട് മോഹന്‍, ഓമനക്കുട്ടന് പിള്ള, എസ്.നാസറുദ്ദീന്‍, ജയരാജന്, സുല്‍ഫികര്‍ ഭൂട്ടോ, കോതേത്ത് ഭാസുരന്‍, എം.എ.റഷീദ്, ബാലചന്ദ്രന് പിള്ള, ശങ്കരനാരായണപിള്ള എന്നിവര്‍ പ്രസംഗിച്ചു.