കോടതികളിലെ മാധ്യമവിലക്ക്: പരിഗണിക്കാമെന്ന് സുപ്രീം കോടതി

tvm-courtന്യൂഡല്‍ഹി: ഹൈക്കോടതിയിലെയും സംസ്ഥാനത്തെ മറ്റ് കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരേ കെയുഡബ്യൂജെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്ന് അറിയിച്ചത്.

വിഷയം ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാന്‍ കഴിയില്ലേ എന്ന് കോടതി ആദ്യം ആരാഞ്ഞു. എന്നാല്‍ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു അഭിഭാഷകന്‍ പോലും തയാറാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നീതി ലഭിക്കുന്നില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാമെന്നും സുപ്രീം കോടതി തീരുമാനിച്ചത്. പൂജ അവധിക്ക് ശേഷം 21ന് ഹര്‍ജി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

Related posts