വടകര: കഴിഞ്ഞ ദിവസം സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായ കോട്ടപ്പള്ളിയില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 19 ഇരുചക്ര വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ വടകര സ്‌റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് രേഖകളില്ലെന്ന് കണ്ടെത്തിയ ഇത്രയും ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തത്. ഈ മേഖലയില്‍ നിരന്തരം അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രതയിലാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അമ്പതോളം പേരെ പ്രതികളാക്കി നാലു കേസുകള്‍ രജിസ്റ്റര്‍സ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. അക്രമ സാധ്യത കണക്കിലെടുത്ത് കോട്ടപ്പള്ളിയിലും പരിസരത്തും പോലീസ് സാന്നിധ്യം ശക്തമാണ്.
കോട്ടപ്പള്ളിയില്‍നിന്ന് 19 ബൈക്കുകള്‍ പിടികൂടി
