ലോകം ഫുട്‌ബോള്‍ ലഹരിയില്‍ അമരുന്ന ജൂണ്‍ ഇതാ. അമേരിക്കയിലും യൂറോപ്പിലും ഇനി ഫുട്‌ബോള്‍ ദിനങ്ങള്‍. ലോകത്തെ മികച്ച ടീമുകളും താരങ്ങളും ടൂര്‍ണമെന്റിന് ഇറങ്ങുന്നതുകൊണ്ട് ഈ ആവേശം ലോകം മുഴുവന്‍ പരക്കും. ക്ലബ് ഫുട്‌ബോളിന്റെ ആവേശം കഴിഞ്ഞ് ഫുട്‌ബോള്‍ ലോകം വീണ്ടും ഫുട്‌ബോള്‍ ജ്വരത്തിലേക്കു കടക്കുകയാണ്. ക്ലബ് ഫുട്‌ബോളില്‍ പരസ്പരം പോരടിച്ചവര്‍ ഇനി ഒരേ രാജ്യത്തിന്റെ കുപ്പായത്തില്‍ ഒരു ടീമിനുവേണ്ടി പൊരുതുകയാണ്.
മൂന്നിനു കോപ്പ അമേരിക്കയുടെ സെന്റിനാറിയോ ടൂര്‍ണമെന്റോടെ അമേരിക്കന്‍ ഭൂഖണ്ഡം ഫുട്‌ബോളിന്റെ ആവേശത്തിലേക്കു കടക്കും. ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയുടെ നൂറാം വര്‍ഷികം പ്രമാണിച്ചുള്ള പ്രത്യേക ടൂര്‍ണമെന്റിനാണ് യുഎസ്എ ആതിഥേയരായ വഹിക്കുന്നത്. അമേരിക്കയിലെ പത്ത് നഗരങ്ങളിലായയയി 23 ഫുട്‌ബോള്‍ ദിനങ്ങളാണ് കോപ്പ അമേരിക്ക സെന്റിനാറിയോയ്ക്കുള്ളത്. വെള്ളിയാഴ്ച യുഎസ്എ-കൊളംബിയ പോരാട്ടത്തോടെയാണ് കോപ്പ അമേരിക്കയുടെ സെന്റിനാറിയോ ടൂര്‍ണമെന്റിനുള്ള കിക്കോഫ് വിസില്‍ മുഴങ്ങുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴുമണിക്ക്.
എല്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും ഏവരുടെ ഇഷ്ടടീമുകളായ അര്‍ജന്റീന, ബ്രസീല്‍ എന്നിവര്‍ തന്നെയാണ് ഫേവറിറ്റുകള്‍. ഉറുഗ്വെ, ചിലി എന്നിവരെ എഴുതിത്തള്ളാനും പറ്റില്ല. ഇവര്‍ക്കെല്ലാം ഭീഷണി ഉയര്‍ത്താന്‍ കൊളംബിയപ്രാപ്തരാണ്. കൂടാതെ പരാഗ്വെ, വെനസ്വേല, പെറു, ബൊളീവിയ എന്നിവരും. ഇവര്‍ കോപ്പ അമേരിക്ക ജേതാക്കളായിട്ട് വളരെ വര്‍ഷങ്ങളായെങ്കിലും അവരുടെ സമയങ്ങളില്‍ ഏതു ടീമിനെയും അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ്. കോണ്‍കാകാഫ് ടീമുകളായ മെക്‌സിക്കോ, കോപ്പ അമേരിക്കയുടെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ്. രണ്ടു പ്രാവശ്യം ഫൈനലില്‍ പ്രവേശിക്കാനും മെക്‌സിക്കോയ്ക്കു സാധിച്ചിട്ടുമുണ്ട്. സ്‌പെഷല്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ യുഎസ്എ 1995ല്‍ സെമിയിലെത്തിയിട്ടുണ്ട്.
ടീമുകള്‍
കോംബോള്‍ ടീമുകള്‍ കോപ്പയുടെ സ്ഥിരം അംഗങ്ങള്‍. യുഎസ്എ ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ടു യോഗ്യത നേടി. മെക്‌സിക്കോയ്ക്കും നേരിട്ടു യോഗ്യതയായിരുന്നു. കോസ്റ്റാറിക്ക 2014ലെ സെന്‍ട്രോ അമേരിക്കാന ചാമ്പ്യന്‍മാരായിരുന്നു. ജമൈക്ക 2014ലെ കരീബിയന്‍ കപ്പ് ജേതാക്കള്‍. ഹെയ്തി പ്ലേ ഓഫിലൂടെ യോഗ്യത നേടി. പാനമയും ടൂര്‍ണമെന്റിന് പ്ലേ ഓഫില്‍ ജയിച്ച് യോഗ്യത നേടുകയായിരുന്നു.
ഉറുഗ്വെ പതിനഞ്ചു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. അര്‍ജന്റീന 27 പ്രാവശ്യം ഫൈനലില്‍ പ്രവേശിച്ചു പതിന്നാലെണ്ണത്തില്‍ ചാമ്പ്യന്മാരായി. ഏറ്റവും കൂടുതല്‍ തവണ ഫൈനലിലെത്തിയതും അര്‍ജന്റീനയാണ്. ബ്രസീല്‍ എട്ട് തവണ ചാമ്പ്യന്മാരായി. പരാഗ്വെ, പെറു എന്നിവ രണ്ടു തവണയും ചിലി, കൊളംബിയ, ബൊളീവിയ എന്നീ ടീമുകള്‍ ഓരോ തവണ വീതവും ചാമ്പ്യന്മാരായി.
ഗ്രൂപ്പ്
നാലു ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. എ ഗ്രൂപ്പില്‍ അമേരിക്ക, കൊളംബിയ, കോസ്റ്റാറിക്ക, പരാഗ്വെ ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, ഇക്വഡോര്‍, ഹെയ്തി, പെറു. ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, ഉറുഗ്വെ, ജമൈക്ക, വെനസ്വേല ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന, ചിലി, ബൊളീവിയ, പാനമ. ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും.
മത്സരക്രമം (ഇന്ത്യന്‍ സമയം)
ശനി 04
യുഎസ്എ-കൊളംബിയ രാവിലെ ഏഴിന്
ഞായര്‍ 05
കോസ്റ്റാറിക-പരാഗ്വെ പുലര്‍ച്ചെ 2.30ന്
ഹെയ്തി-പെറു രാവിലെ അഞ്ചിന്
ബ്രസീല്‍-ഇക്വഡോര്‍ രാവിലെ 7.30ന്
തിങ്കള്‍ 06
ജമൈക്ക-വെനസ്വേല പുലര്‍ച്ചെ 2.30ന്
മെക്‌സിക്കോ-ഉറുഗ്വെ പുലര്‍ച്ചെ 5.30ന്
ചൊവ്വ 07
പാനമ-ബൊളിവിയ പുലര്‍ച്ചെ 4.30ന്
അര്‍ജന്റീന-ചിലി രാവിലെ 7.30ന്
ബുധന്‍ 08
യുഎസ്എ-കോസ്റ്റാറിക പുലര്‍ച്ചെ 5.30ന്
കൊളംബിയ-പരാഗ്വെ രാവിലെ എട്ടിന്
വ്യാഴം 09
ബ്രസീല്‍-ഹെയ്തി പുലര്‍ച്ചെ അഞ്ചിന്
ഇക്വഡോര്‍-പെറു രാവിലെ 7.30ന്
വെള്ളി, 10
ഉറുഗ്വെ-വെനസ്വേല പുലര്‍ച്ചെ അഞ്ചിന്
മെക്‌സിക്കോ-ജമൈക്ക രാവിലെ 7.30ന്
ശനി, 11
ചിലി-ബൊളീവിയ പുലര്‍ച്ചെ 4.30ന്
അര്‍ജന്റീന-പാനമ രാവിലെ ഏഴിന്
ഞായര്‍, 12
യുഎസ്എ-പരാഗ്വെ പുലര്‍ച്ചെ 4.30ന്
കൊളംബിയ-കോസ്റ്റാറിക്ക രാവിലെ 6.30ന്
തിങ്കള്‍ 13
ഇക്വഡോര്‍-ഹെയ്തി പുലര്‍ച്ചെ നാലിന്
ബ്രസീല്‍-പെറു രാവിലെ ആറിന്
ചൊവ്വ 14
മെക്‌സിക്കോ-വെനസ്വേല പുലര്‍ച്ചെ 5.30ന്
ഉറുഗ്വെ-ജമൈക്ക രാവിലെ 7.30ന്
ബുധന്‍ 15
ചിലി-പാനമ പുലര്‍ച്ചെ 5.30ന്
അര്‍ജന്റീന-ബൊളീവിയ രാവിലെ 7.30ന്
ക്വാര്‍ട്ടര്‍ ഫൈനല്‍
വെള്ളി 17 രാവിലെ ഏഴിന്
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍-
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍
ശനി 18, പുലര്‍ച്ചെ 5.30
ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍-
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍
ഞായര്‍ 19, പുലര്‍ച്ചെ 4.30ന്
ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാര്‍-
ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാര്‍
രാവിലെ 7.30ന്
ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാര്‍-
ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കര്‍
സെമി ഫൈനല്‍
22ബുധന്‍ ഒന്നാം സെമി രാവിലെ 6.30ന് ,
രണ്ടാം സെമി 23 വ്യാഴം പുലര്‍ച്ചെ 5.30ന്
ഞായര്‍ 26 പുലര്‍ച്ചെ 5.30
മൂന്നാം സ്ഥാനക്കാരുടെ മത്സരം
ഫൈനല്‍ 27 തിങ്കള്‍ പുലര്‍ച്ചെ 5.30