എ​ഴു​താ​ന്‍ ഉ​പ​യോ​ഗി​ച്ചത്‌ 32 പേ​ന​! സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ സ​മ്പൂ​ര്‍​ണ ബൈ​ബി​ളു​മാ​യി ദ​മ്പ​തി​ക​ള്‍; ബൈ​ബി​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നെ​ടു​ത്ത​ത് 14 മാ​സം…

സി​ജോ ഡോ​മി​നി​ക്

ആ​ല​ക്കോ​ട്: സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ എ​ഴു​തി ദ​മ്പ​തി​ക​ള്‍. വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യ്ക്കു സ​മീ​പം ക​രി​വേ​ട​ന്‍​കു​ണ്ടി​ലെ പ​ഴു​വ​ന്‍​കാ​ലാ​യി​ല്‍ സി​ബി മാ​ത്യു, ഭാ​ര്യ സോ​ണി സി​ബി എ​ന്നി​വ​രാ​ണ് സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ ബൈ​ബി​ള്‍ പൂ​ര്‍​ണ​മാ​യും എ​ഴു​തി​യ​ത്.

ബൈ​ബി​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നെ​ടു​ത്ത​ത് 14 മാ​സം. ഒ​ഴി​വ് സ​മ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ണ് ബൈ​ബി​ള്‍ എ​ഴു​തി​യ​ത്.

സി​ബി പു​തു​താ​യി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യു​ള്ള നി​യോ​ഗം​വ​ച്ചാ​ണ് ബൈ​ബി​ള്‍ എ​ഴു​തി​യ​ത്. പ​ഴ​യ വീ​ട്ടി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ബൈ​ബി​ള്‍ ര​ച​ന പു​തി​യ വീ​ട്ടി​ല്‍​വ​ച്ച് പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ബി​ള്‍ വ​ച​ന​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യ​വും വി​ശ്വാ​സ​വു​മാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

1765 പേ​ജ് ആ​ണ് ഇ​വ​ര്‍ ഈ ​ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് എ​ഴു​തി​ത്തീ​ര്‍​ത്ത​ത്. എ ​ഫോ​ര്‍ സൈ​സ് പേ​പ്പ​ര്‍ ആ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ബൈ​ബി​ള്‍ എ​ഴു​താ​ന്‍ ഉ​പ​യോ​ഗി​ച്ച 32 പേ​ന​യും ഇ​വ​ര്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ണ്ട്.

ബൈ​ബി​ളി​ന്‍റെ അ​തേ​ഘ​ട​ന​യി​ലും രൂ​പ​ത്തി​ലും ത​ന്നെ​യാ​ണ് ര​ച​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ബൈ​ബി​ളി​ല്‍ ഉ​ള്ള​തു​പോ​ലെ ത​ന്നെ വാ​ക്യ​ങ്ങ​ളും പേ​ജു​ക​ളും കൃ​ത്യ​മാ​യി ത​ന്നെ എ​ഴു​തി.

ര​ണ്ടു​പേ​രും ബൈ​ബി​ളി​ലെ ഓ​രോ ഭാ​ഗ​ങ്ങ​ളും മാ​റി​മാ​റി എ​ഴു​തി. ബൈ​ബി​ളി​ലെ അ​വ​സാ​ന ഭാ​ഗ​മാ​യ വെ​ളി​പാ​ട് ര​ണ്ടു​പേ​രും ചേ​ര്‍​ന്നാ​ണ് എ​ഴു​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​വ​ർ ത​ന്നെ വ​ര​ച്ചെ​ടു​ത്ത ക​വ​ർ​പേ​ജും മി​ക​വു​റ്റ​താ​ണ്.

ബൈ​ന്‍​ഡിം​ഗ് ഒ​ഴി​ച്ച് ബാ​ക്കി എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​വ​ര്‍ ഒ​റ്റ​യ്ക്കാ​ണ് ചെ​യ്തു തീ​ര്‍​ത്ത​ത്. മൂ​ന്നു ത​വ​ണ പൂ​ര്‍​ണ​മാ​യും സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ വാ​യി​ച്ചു​തീ​ര്‍​ത്ത വ്യ​ക്തി​യാ​ണ് സി​ബി മാ​ത്യു.

ഇ​പ്പോ​ള്‍ നാ​ലാം ത​വ​ണ ബൈ​ബി​ള്‍ വാ​യ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ 21 ാം വി​വാ​ഹ വാ​ര്‍​ഷി​ക​മാ​യ മേ​യ് എ​ട്ടി​ന് ഇ​രു​വ​രും ചേ​ര്‍​ന്ന് ബൈ​ബി​ള്‍ പ്ര​കാ​ശ​നം ചെ​യ്തു.

വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ല്‍ ബൈ​ബി​ള്‍ വെ​ഞ്ച​രി​ച്ച് പ്ര​കാ​ശ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

ആ​ല​ക്കോ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് സി​ബി. ഇ​രു​വ​രും വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ സ​ണ്‍​ഡേ സ്‌​കൂ​ളി​ലെ മ​താ​ധ്യാ​പ​ക​രു​മാ​ണ്.

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട്, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ര്‍ ദ​ന്പ​തി​മാ​ർ​ക്ക് അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്നു.

Related posts

Leave a Comment