കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ ഉപകരണങ്ങളാക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം: മന്ത്രി രവീന്ദ്രനാഥ്

TVM-RAVINDRAനെയ്യാറ്റിന്‍കര: കോര്‍പേറ്റുകളും വലിയ കുത്തകകളും മാധ്യമങ്ങളെ ഉപകരണങ്ങളാക്കുന്ന ഇന്നത്തെ അവസ്ഥ മാറ്റിയെടുക്ക ണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഡിവൈഎഫ്‌ഐ നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ മാതൃഗൃഹമായ അതിയന്നൂര്‍ കൂടില്ലാ വീടിനു സമീപം സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറി പി.കെ രാജ്‌മോഹന്‍ അധ്യക്ഷനായിരുന്നു. എം. സ്വരാജ് എംഎല്‍എ, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിളള, സെക്രട്ടറി കെ.ആര്‍ അജയന്‍,  വീക്ഷണം റസിഡന്റ് എഡിറ്റര്‍ ജെ. അജിത്കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ പ്രവീണ്‍ പരമേശ്വരന്‍ എന്നിവര്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു.  കെ. ആന്‍സലന്‍ എംഎല്‍എ, വി. രാജേന്ദ്രന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ. സാജു, കെ.പി ശശിധരന്‍നായര്‍, പി. രാജന്‍, കെ. സോമന്‍, എസ്. അശോക്കുമാര്‍, സി.ഒ സനല്‍, ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി ആര്‍.എസ് ബാലമുരളി എന്നിവര്‍ പ്രസംഗിച്ചു.

Related posts