കോഴായില്‍ കെഎസ്ടിപിയുടെ കൊതുകുവളര്‍ത്തല്‍ കേന്ദ്രം..! മീഡിയന്‍ പാതിവഴിയിലെത്തിച്ചിട്ട് ഒരുമാസം പിന്നിടുന്നു

KTM-KOTHUKUകുറവിലങ്ങാട്: പകര്‍ച്ചപ്പനിയില്‍ നാടാകെ വിറയ്ക്കുമ്പോള്‍ കൊതുകിന് പെരുകാന്‍ അവസരമൊരുക്കി കെഎസ്ടിപി. എം.സി റോഡ് വികസനത്തിന്റെ ഭാഗമായാണ് കെഎസ്ടിപിയുടെ ഈ അനാസ്ഥയില്‍ നാട് ആരോഗ്യഭീഷണി നേരിടുന്നത്. കോഴാ ജംഗ്ഷനില്‍ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള മീഡിയനാണ്് കൊതുകിന് പെരുകാന്‍ അവസരം സമ്മാനിക്കുന്നത്. ഒരുമാസത്തിലേറെയായി മീഡിയന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് കെട്ടിനിറുത്തിയിരിക്കുകയാണ്. മീഡിയന്റെ അകത്ത് വെള്ളം കെട്ടിനില്‍ക്കുന്നതാണ് പ്രതിസന്ധി തീര്‍ക്കുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മീഡിയന്‍ നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും ചേര്‍ന്നിരിക്കുന്നതിനാല്‍ കൊതുകിന് വളരാന്‍ അനുകൂല സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. മീഡിയന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും രോഗഭീഷണി ഒഴിവാക്കാനും ആവശ്യം ശക്തമായിട്ടുണ്ട്. രോഗഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിനെതിരെ ശബ്ദിക്കാന്‍ ആരോഗ്യവകുപ്പോ പഞ്ചായത്തോ ഇനിയും തയാറാകത്തതും പ്രതിഷേധത്തിന് വഴിതുറന്നിട്ടുണ്ട്.

Related posts