കോവിഡ് കാലത്ത് അനസ് മുന്നിട്ടിറങ്ങി, ഫലം കണ്ടു! ഇലകളിലെ കൊത്തുപണിയില്‍ പ്രതിഭ തെളിയിച്ച് യുവാവ് ശ്രദ്ധേയനാകുന്നു

മാ​ന​ന്ത​വാ​ടി:​ ഇ​ല​ക​ളി​ലെ കൊ​ത്തു​പ​ണി​യി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച് യു​വാ​വ് ശ്ര​ദ്ധേ​യ​നാ​കു​ന്നു. ​ത​ല​പ്പു​ഴ കാ​ട്ടേ​രി​ക്കു​ന്ന് മ​നോ​ജ്-​വി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​സ് മ​നോ​ജി​നാ​ണ് ആ​ലി​ല​യി​ലും പ്ലാ​വി​ല​യി​ലും ചി​ത്ര​ങ്ങ​ൾ കൊ​ത്തു​ന്ന​തി​ൽ പ്രാ​വീ​ണ്യം.

മാ​ന​ന്ത​വാ​ടി​യി​ൽ സ്വ​കാ​ര്യ ചി​ട്ടി​ക്ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ അ​ന​സ് കോ​വി​ഡ് കാ​ല​ത്താ​ണ് വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​ന​കം ഇ​ല​ക​ളി​ൽ കൊ​ത്തി​യ​ത്. തെ​ന്നി​ന്ത്യ​യി​ലെ പ്ര​സി​ദ്ധ ച​ല​ച്ചി​ത്ര ന​ട​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ൽ, വി​ജ​യ് തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​ന​സ് കൊ​ത്തി​യെ​ടു​ത്ത​തി​ൽ ഉ​ൾ​പ്പെ​ടും.

ഫേ​സ്ബു​ക്ക് മു​ഖേ​ന​യാ​ണ് അ​ന​സ് ലീ​ഫ് ആ​ർ​ട്ടി​നെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കി​യ​ത്. പി​ന്നീ​ട് ഏ​കാ​ഗ്ര​ത​യോ​ടു​കൂ​ടി​യ ശ്ര​മ​ത്തി​ലൂ​ടെ ഇ​ല​ക​ളി​ലെ ചി​ത്ര​പ്പ​ണി​യി​ൽ വി​രു​തു നേ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ത്യേ​ക പേ​ജ് അ​ന​സ് തു​റ​ന്നി​ട്ടുണ്ട്.

Related posts

Leave a Comment