ക്ഷേത്രങ്ങളിലെ മോഷണം: പ്രതി ആറു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍

ALP-ARRESTആറ്റിങ്ങല്‍ : ക്ഷേത്രത്തില്‍ മോഷണം പതിവാക്കിയ ആളെ ആറുവര്‍ഷത്തിനു ശേഷം ആറ്റിങ്ങല്‍ പോലീസ് പിടികൂടി.കാരേറ്റ് ലക്ഷം വീട് കോളനിയില്‍ കോഴിയോടന്‍ എന്നു വിളിക്കുന്ന ശശിധരന്‍( 57) ആണ് മോഷണ ശ്രമത്തിനിടെ ആറ്റിങ്ങലില്‍ വച്ച് പിടിയിലായത്.
കിളിമാനൂര്‍, പാങ്ങോട്, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ആറുവര്‍ഷമായി ഇയാള്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവരികയാണെന്നും ഇതുരെ പിടിക്കപ്പെട്ടിട്ടില്ലെന്നും അറിയുന്നു. ആറ്റിങ്ങല്‍ പള്ളിയറ ക്ഷേത്രത്തില്‍നിന്നും 2010 ല്‍ കാണിക്ക വഞ്ചികളും ഓഫീസ് കുത്തിത്തുറന്ന് പണവും സ്വര്‍ണവും അപഹരിച്ച ഇയാള്‍ കിളിമാനൂര്‍, പാങ്ങോട്, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണെ്ടന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ നഗരൂര്‍ ആയിരവല്ലി ക്ഷേത്രത്തിനു സമീപം മോഷണത്തിനായി ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. ഇയാള്‍ക്കൈാപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

ആറ്റിങ്ങല്‍ സിഐ വി.എസ്.ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ്.ശ്രീജിത്ത്, എഎസ്‌ഐ മാരായ ഹസന്‍ഖാന്‍, രജു, പോലീസുകാരായ സുരേഷ്, കൃഷ്ണലാല്‍, ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts