ഗുണ്ടാസംഘത്തില്‍ ചേരാത്തതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്തന്‍ ശ്രമം: പ്രതി പിടിയില്‍

tvm-gunda-arrestപോത്തന്‍കോട്: ഗുണ്ടാ സംഘത്തില്‍ ചെരാത്തതിനുള്ള  വൈരാഗ്യത്താല്‍ യുവാവിനെ കൊലപെടുത്തന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതി പിടിയി ല്‍.പള്ളിപ്പുറം തലയ്‌ക്കോണം ഷെബിന്‍ മന്‍സിലില്‍ മുഹമ്മദ് ഷെബിന്‍ (19) ആണ് പിടിയിലായത്.  കാരമൂട് തുറക്കോട് അല്‍ റൂബിയാ വീട്ടില്‍ അല്‍ മുഹ്‌സിനെയാണ് നാല് പേരടങ്ങുന്ന സംഘം കൊലപെടുത്തന്‍ ശ്രമിച്ചത്.

ഈ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലാകുകയും രണ്ട് പേര്‍ ഒളിവിലുമാണ്.പ്രതിയെ ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.പോത്തന്‍കോട് സിഐ ഷാജി,മംഗലപുരം എസ്‌ഐ മാരായ ബിനീഷ് ലാല്‍,വാമദേവന്‍,.എസ്.സി.പി.ഒമാരായ കിരണ്‍,രാജീവ്,അരുണ്‍ ശശി എന്നിവര്‍ അറസ്റ്റിനു നേതൃ ത്വം നല്‍കി.

Related posts