ചരിത്രംകുറിച്ച് ഒമാന്‍

sp-omanധര്‍മശാല: ലോകകപ്പ് ട്വന്റി-20 യോഗ്യതാ മത്സരത്തില്‍ ഒമാനു ചരിത്ര ജയം. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്ന ഒമാന്‍, കരുത്തരായ അയര്‍ലന്‍ഡിനെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി. സ്‌കോര്‍: അയര്‍ലന്‍ഡ്- 20 ഓവറില്‍ അഞ്ചിന് 154. ഒമാന്‍- 19.4 ഓവറില്‍ എട്ടിന് 157. അവസാ ഓവറുകളില്‍ ആഞ്ഞടിച്ച് 17 പന്തില്‍ 32 റണ്‍സ് നേടിയ അമീര്‍ അലിയുടെ മികച്ച ബാറ്റിംഗാണ് ഒമാനു ജയമൊരുക്കിയത്. സീഷാന്‍ മഖ്‌സൂദ് 38ഉം ഖവാര്‍ അലി 34ഉം റണ്‍സ് നേടി. 34 പന്തില്‍ 38 റണ്‍സ് നേടിയ ഗാരി വില്‍സണാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

Related posts