ചരിത്രത്തിലേക്കൊരു മെഗാ മാര്‍ഗം കളി; 1000 പേര്‍ പങ്കെടുക്കും

TVM-MARGAMKALIഅമരവിള: ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ സ്ഥാനംപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരംപേരെ അണിനിരത്തി പരിശുദ്ധ ദൈവമാതാവിന് മാര്‍ഗം കളി സമര്‍പ്പണം നടത്താനൊരുങ്ങുകയാണ് നെയ്യാറ്റിന്‍കര ലത്തിന്‍ രൂപതക്ക് കീഴിലെ തീര്‍ഥാടന ദേവാലയമായ വ്‌ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ വിശ്വാസികള്‍. മാര്‍ഗം കളിക്ക് ഏഴു വയസുകാരി സാന്ദ്ര  മുതല്‍ 75 വയസുളള ലൂയിസ് മുത്തശി വരെ  അണിനിരക്കുന്നു.ഇടവക തിരുനാളിനോടനുബന്ധിച്ച് വ്യത്യസ്തമായ ഈ ആശയം കമ്മറ്റിയില്‍ വച്ചത് സഹ വികാരിയയ ഫാ. ഡിക്‌സണ്‍ കുരിയാപ്പളളിയായിരുന്നു.

തുടര്‍ന്ന് ഇതിന്റെ സാധ്യതകള്‍ അന്വേക്ഷിച്ച് ഇടവക വികാരി ഫാ.എസ്. എം. അനില്‍ കുമാറും സമ്മതം അറിയിച്ചതോടെ കഴിഞ്ഞ രണ്ടു മാസമായി മെഗാ മാര്‍ഗം കളിയുടെ ഒരുക്കത്തിലാണ് യുവജനങ്ങളും പള്ളി കമ്മിറ്റിയും. മാര്‍ഗം കളിയുടെ വിജയത്തിനായി ദേവാലയത്തിലെ 35 പേരെ ഏകേപിപ്പിച്ചു പ്രത്യേക പരിശീലനം നല്‍കിയാണ് 35 സംഘങ്ങളായി മെഗാ മാര്‍ഗം കളി ഒരുക്കുന്നത്. വിശുദ്ധ തോമാ ശ്ലീഹായുടെ ഭാരത പര്യടനം പ്രതിപാദിക്കുന്ന പരമ്പരാഗതമായി വടക്കന്‍ കേരളത്തില്‍ ഉപയോഗിച്ചുവരുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുളള ഗാനമാണ് മാര്‍ഗം കളിക്കായി തെരെഞ്ഞെടുത്തിരിക്കുന്നത്.

വന്ദനവും 10 പദങ്ങളുമുള്‍പ്പെടുന്ന മാര്‍ഗം കളിയുടെ പരിശീലന തിരക്കിലാണ് ദേവാലയ കുടുംബം. 2015 ഏപ്രല്‍ 16 ന്  സീറോ മലബാര്‍ സഭക്കു കീഴിലെ എറണാകുളം കഴൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ 640 പേര്‍ പങ്കെടുത്ത റിക്കാര്‍ഡാണ് വ്‌ളാത്താങ്കരക്കാര്‍ തിരുത്താന്‍ ഒരുങ്ങുന്നത്.

Related posts