ചവറ: കഞ്ചാവ് സിഗററ്റ് ഉപയോഗിച്ച് നില്ക്കുന്നതിനിടയില് വധശ്രമ കേസിലെ രണ്ട് പേര് ഉള്‍പ്പെടെ മൂന്ന് പേര് ചവറ പോലീസ് പിടികൂടി. വധശ്രമ കേസില്‍ ഉള്‍പ്പെട്ട പൂച്ച മനു എന്ന് വിളിക്കുന്ന പന്മന കളരി മുല്ലശേരി വീട്ടില്‍ മനു (20), ചവറ തോട്ടിന് വടക്ക് സേതു ഭവനത്തില്‍ പാണ്ടി വിഷ്ണു എന്നുവിളി ക്കുന്ന വിഷ്ണു (18) ഇവരെ കൂടാതെ തോട്ടിന് വടക്ക് സ്വദേശിയായ പതിനേഴുകാരന് ഉള്‍പ്പെടെയാണ് പിടിയിലായത്.
ഭിന്നശേഷിക്കാരനായ ചവറ ചെറുശ്ശേരി ഭാഗം അമ്പിശേരി മുക്കില്‍ ബാലന് തറയില്‍ വീട്ടില്‍ വിജിഷി (30) നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് മനുവും വിഷ്ണുവും എന്ന് പോലീസ് പറഞ്ഞു. ചവറ എസ് ഐ കെ അനില്‍കുമാര്‍, അഡീഷണല്‍ എസ് ഐ രതീഷ് ഗോപാല്‍ , സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണി പിള്ള, സനല്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ചവറ തോട്ടിന് വടക്ക് തൈക്കാവിന് സമീപത്തുനിന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.