പത്തനംതിട്ട: ചാന്ദ്രദിനത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ ദേവുവും ഹിമയും ചുവരില്‍ ചിത്രംവരച്ചു ശ്രദ്ധേയരായി. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചാന്ദ്രയാത്രയുടെ ദൃശ്യങ്ങള്‍ ചുവരില്‍ ചിത്രീകരിച്ചത്. രാവിലെ ആരംഭിച്ച ചിത്രരചന ഉച്ചകഴിഞ്ഞാണ് പൂര്‍ത്തീകരിച്ചത്.
സംസ്ഥാന സ്കൂള്‍ ചിത്രരചനാ മത്സരത്തില്‍ വിജയികളാണ് എട്ടാംക്ലാസുകാരിയായ ഹിമ പി.ദാസും ഒമ്പതാംക്ലാസുകാരി ദേവു പി.ദാസും.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളില്‍ യുപി, എച്ച്എസ് തലങ്ങളില്‍ ചിത്രരചനാ മത്സരവും ചാന്ദ്രയാന്‍ പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. രവികുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.