അ​​​ണ്ട​​​ർ-19 ലോ​​​ക​​​ക​​​പ്പ് ; ശ്രീ​​​ല​​​ങ്ക​​​യ്ക്കു വേ​​​ദി ന​​​ഷ്ടം

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഐ​​​സി​​​സി അ​​​ണ്ട​​​ർ-19 ലോ​​​ക​​​ക​​​പ്പ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലേ​​​ക്കു മാ​​​റ്റി.ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റി​​​ലെ അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു തീ​​​രു​​​മാ​​​നം. ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റി​​​നെ ഐ​​​സി​​​സി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

വി​​​ല​​​ക്കു​​​ണ്ടെ​​​ങ്കി​​​ലും ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റി​​​നു സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ മു​​​ന്നോ​​​ട്ടു​​​പോ​​​കാം. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ലോ​​​ക​​​ക​​​പ്പി​​​ൽ ശ്രീ​​​ല​​​ങ്ക​​​യു​​​ടെ അ​​​ണ്ട​​​ർ-19 ടീം ​​​പ​​​ങ്കെ​​​ടു​​​ക്കും. ജ​​​നു​​​വ​​​രി 13 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി നാ​​​ലു വ​​​രെ അ​​​ണ്ട​​​ർ 19 ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ത്താ​​​നാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലും ഈ ​​​സ​​​മ​​​യ​​​ക്ര​​​മം പാ​​​ലി​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, എ​​​സ്എ20 (ട്വ​​​ന്‍റി 20) ലീ​​​ഗി​​​ന്‍റെ ര​​​ണ്ടാം പ​​​തി​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തും ഇ​​​തേ സ​​​മ​​​യ​​​ത്താ​​​ണ്. ട്വ​​​ന്‍റി 20 ലീ​​​ഗി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം ഒ​​​രു സ്വ​​​ത​​​ന്ത്ര​​​ബോ​​​ഡി ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ര​​​ണ്ടും സ​​​മാ​​​ന്ത​​​ര​​​മാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ക്രി​​​ക്ക​​​റ്റ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക (സി​​​എ​​​സ്എ) സി​​​ഇ​​​ഒ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment