ചികിത്സയെ ബാധിക്കുന്നു, വിശ്രമം ലഭിക്കുന്നില്ല… ജിഷയുടെ അമ്മയെ കാണാന്‍ വിഐപികള്‍ അടക്കം സന്ദര്‍ശകരുടെ ശല്യം: നിയന്ത്രണം വേണമെന്ന് ഡോക്ടര്‍മാര്‍

jisha-motherകൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ വിഐപികള്‍ അടക്കമുള്ള സന്ദര്‍ശകര്‍ വരുന്നതില്‍ നിയന്ത്രണം വേണമെന്ന് ഡോക്ടര്‍മാര്‍.  പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജേശ്വരിക്കു മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇടയ്ക്കിടെ സന്ദര്‍ശകര്‍ എത്തുന്നതും മറ്റും ചികിത്സയെ ബാധിക്കുന്നാതായും സൂപ്രണ്ട് പറഞ്ഞു. സന്ദര്‍ശകരുടെ വരവ് ഏറി വരുന്നതിനാല്‍ അവരുടെ ആരോഗ്യനില മോശമാകുന്നുണ്ട്. ആള്‍ത്തിരക്കും ബഹളവും മൂലം അവര്‍ക്ക് വിശ്രമം ലഭിക്കുന്നില്ല. പൂര്‍ണമായ വിശ്രമമാണ് അവര്‍ക്ക് വേണ്ടതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related posts