സന്ദേശം എന്ന സിനിമയിലെ അതേ സീന്‍! തൃശൂരില്‍ മൃതദേഹത്തിന് രാഷ്ട്രീയപാര്‍ട്ടികളുടെ അവകാശത്തര്‍ക്കം; എന്റെയും ശ്രീനിയുടേയും ധാരണകള്‍ തെറ്റിയില്ലെന്ന് സത്യന്‍ അന്തിക്കാട്

ഋ​ഷി

തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വാ​ട്സാ​പ് മെ​സേ​ജു​ക​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. 26 വ​ർ​ഷം മു​ന്പ് മ​ല​യാ​ള​ത്തി​ന് സ​ത്യ​ൻ​അ​ന്തി​ക്കാ​ടും ശ്രീ​നി​വാ​സ​നും ചേ​ർ​ന്ന് സ​മ്മാ​നി​ച്ച സ​ന്ദേ​ശം എ​ന്ന സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥാ​വി​ഷ്കാ​രം സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ നാ​ടാ​യ തൃ​ശൂ​രി​ൽ സം​ഭ​വി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള മെ​സേ​ജു​ക​ളാ​ണ് വാ​ട്സാ​പ്പി​ൽ വ​ന്നു​വീ​ഴു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ൽ​മു​റി​യി​ലി​രു​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശ്രീ​നി​വാ​സ​ന് ഇ​തെ​ല്ലാം കാ​ണി​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ ശ്രീ​നി​വാ​സ​ൻ ചി​രി​ച്ചു. ഒ​രു​പാ​ട് അ​ർ​ഥ​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ച ചി​രി​യാ​യി​രു​ന്നു അ​ത്. തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ല​ത്ത് രാ​ഷ്ടീ​യ​സം​ഘ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന് അ​വ​കാ​ശ​ത്ത​ർ​ക്ക​വു​മാ​യി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തി​നെ​ക്കു​റി​ച്ച് സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു –

ഇ​രു​പ​ത്തി​യാ​റ് വ​ർ​ഷ​ത്തി​നി​പ്പു​റം സ​ന്ദേ​ശം സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സീ​ൻ അ​തേ​പ​ടി യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ചെ​ന്ന​റി​യു​ന്പോ​ൾ എ​ന്‍റെ​യും ശ്രീ​നി​യു​ടേ​യും ചി​ന്ത​ക​ളും സ​ങ്ക​ൽ​പ്പ​ങ്ങ​ളും ധാ​ര​ണ​ക​ളും വെ​റു​തെ​യാ​യി​ല്ല എ​ന്ന് മ​ന​സി​ലാ​കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് നെ​ടു​മു​ടി വേ​ണു​വി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ നാ​ൽ​പ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​ണ് ഞാ​നും ശ്രീ​നി​യും. തൃ​ശൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വാ​ട്സ് ആ​പ് മെ​സേ​ജു​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ന്തൊ​രു ക​ഷ്ട​മാ​ണ് ന​മ്മു​ടെ നാ​ടി​ന്‍റെ അ​വ​സ്ഥ​യെ​ന്ന് പ​റ​യാ​തെ വ​യ്യ. സ​ന്ദേ​ശ​ത്തി​ൽ ആ ​രം​ഗം ഉ​ൾ​പ്പെ​ടു​ത്തു​ന്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ങ്ങി​നെ​യൊ​ക്കെ സം​ഭ​വി​ച്ചേ​ക്കാം എ​ന്ന കാ​ഴ്ച​പ്പാ​ടാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്ക്. സ​ന്ദേ​ശ​ത്തി​ലെ പ​ല സീ​നു​ക​ളും ഇ​പ്പോ​ഴും യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ യാ​ത്ര​ക​ൾ കേ​ര​ള​ത്തി​ൽ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ര​ക്ത​സാ​ക്ഷി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ രം​ഗ​വും സം​ഭ​വി​ച്ചി​രി​ക്കു​ന്നു. സ​ന്ദേ​ശം എ​ന്ന സി​നി​മ​യ്ക്കൊ​രു ര​ണ്ടാം​ഭാ​ഗ​മു​ണ്ടാ​കു​മോ എ​ന്ന് ഇ​പ്പോ​ൾ എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്നു​ണ്ട്. സ​ന്ദേ​ശം എ​ന്ന സി​നി​മ അ​വി​ടെ അ​വ​സാ​നി​ച്ചു. അ​തി​നൊ​രു ര​ണ്ടാം​ഭാ​ഗം ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ സ​ന്ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച പ​ല കാ​ര്യ​ങ്ങ​ളും ഇ​പ്പോ​ഴും ഇ​വി​ടെ തു​ട​രു​ക​യാ​ണ്. പ​ല​തും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഒ​രു പൊ​ളി​റ്റി​ക്ക​ൽ സ​റ്റ​യ​ർ സി​നി​മ​യ്ക്ക് ഇ​പ്പോ​ഴും സാ​ഹ​ച​ര്യ​മു​ണ്ട്. ഞാ​നും ശ്രീ​നി​വാ​സ​നും അ​തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts