മസ്കറ്റ്: മലയാളി നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരേ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഒമാന്‍ പോലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് ലിന്‍സണ്‍ ഒമാന്‍ പോലീസിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്. ഏപ്രില്‍ 21-നാണ് സലാലയിലെ താമസസ്ഥലത്തു ചിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്്‌ടെത്തിയത്. ചിക്കുവിന് മറ്റൊരാളുമായി ബന്ധമുണ്്ടായിരുന്നുവെന്നു പോലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പക്ഷേ, ഇയാള്‍ ആരെന്നോ കൊലപാതകത്തില്‍ അയാളെ സംശയിക്കുന്നുണ്്‌ടോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല.
ലിന്‍സണെ സംശയിക്കുന്നില്ലെന്നും അയാള്‍ മകനെപ്പോലെയാണെന്നും ചിക്കുവിന്റെ പിതാവ് ഒമാനിലെ മാധ്യമങ്ങളോടു നേരത്തെ പറഞ്ഞിരുന്നു. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് താമസ സ്ഥലത്ത് മൃതദേഹം കണ്‌ടെത്തിയത്.