ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പദവി മാത്രം ആഗ്രഹിക്കുന്നു: മന്ത്രി ജി. സുധാകരന്‍

alp-sudhakaranമാങ്കാംകുഴി: ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണിയെടുക്കാതെ പദവി മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. വെട്ടിയാര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം മാവേലിക്കര താലൂക്ക് സഹകരണസംഘം ബാങ്കിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉദ്യോഗസ്ഥര്‍ പദവി മാത്രം നോക്കിയാല്‍ പോരാ പ്രവൃത്തിയിലും ആത്മാര്‍ഥത കാണിക്കണം. അഴിമതിക്കെതിരേ പ്രതികരിക്കുന്നതിനെ പലരും ഭയപ്പെടുകയാണ്. നാടിനെ രക്ഷിക്കാന്‍ അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേയുള്ള പോരാട്ടം ജനം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ലോക്കര്‍ ഉദ്ഘാടനം മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷും, കൗണ്ടര്‍ ഉദ്ഘാടനം തഴക്കര പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമനും, സ്വര്‍ണപണയം സ്വീകരിക്കല്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ. മഹേന്ദ്രനും, എംഡിഎസ് ഉദ്ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. അനിരുദ്ധനും നിര്‍വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവി, ബാങ്ക്പ്രസിഡന്റ് കോട്ടപ്പുറത്ത് വി. പ്രഭാകരന്‍പിള്ള, കുര്യന്‍ പള്ളത്ത്, കല്ലുമല രാജന്‍, ഡോ. എ.വി. ആനന്ദരാജ്, വെട്ടിയാര്‍ മണിക്കുട്ടന്‍, സുജ ജോഷ്വാ, പഞ്ചായത്തംഗം ലതാഭായി, ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related posts