ചെലവ് നിരീക്ഷണം: ഒരു മണ്ഡലത്തില്‍ മൂന്ന് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും

klm-electionകൊല്ലം :നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  സാമ്പത്തിക ചെലവുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് യിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അനധികൃത സാമ്പത്തിക ഇടപാടുകള്‍, മദ്യമോ മറ്റു വസ്തുക്കളോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയവ സ്ക്വാഡുകള്‍ പരിശോധിക്കും.എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ ഒരു വീഡിയോഗ്രാഫറും രണ്ട് സായുധ പോലീസുകാരും ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ സംഘം സ്വീകരിക്കും. വീഡിയോ സര്‍വൈലന്‍സ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുസമ്മേളനങ്ങളും മറ്റു ചെലവുകളും വീഡിയോയില്‍ പകര്‍ത്തുകയുംചെയ്യും.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണമോ മറ്റ് വസ്തുക്കളോ വിതരണം ചെയ്യുന്നതും സമ്മര്‍ദ്ദം ചെലുത്തുന്നതും കുറ്റകരമാണെന്ന് വാഹനത്തില്‍ സ്ഥാപിച്ച അനൗണ്‍സ്‌മെന്റ് സംവിധാനത്തിലൂടെ ജനങ്ങളെ അറിയിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഫ്‌ളൈയംഗ് സ്ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണംചെയ്യുന്നതിനൊപ്പം  പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാതല പരാതി പരിഹാര സെല്ലില്‍(24*7) വിവരം നല്‍കാനും ഫ്‌ളൈയിംഗ് സ്ക്വാഡ്് നിര്‍ദേശിക്കും.

Related posts