ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ പശുക്കിടാവ് ജനിച്ചത് കൈകളില്ലാതെ…

cowചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ഒരു പശുക്കിടാവ് ഇപ്പോള്‍ അവിടത്തെ താരമാണ്. മുന്‍വശത്തെ ഇരു കാലുകളും ഇല്ലാതെയാണ് ഈ പശുക്കിടാവ് ഈ മാസം 14നു ജനിച്ചത്. 25 കിലോഗ്രാം ഭാരമുള്ള കിടാവിന് സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ അമ്മപ്പശുവിന് കിടാവിനെ പാലൂട്ടാനും കഴിയുന്നില്ല. അമ്മയുടെ പാല്‍ കുപ്പിയിലാക്കിയാണു നല്കുന്നത്.

ജനിതക കാരണങ്ങളോ ഗര്‍ഭാവസ്ഥയില്‍ പശുവിനു നല്കിയ മരുന്നുകളുടെ പാര്‍ശ്വഫലമോ ആകാം പശുക്കിടാവിന്റെ ഈ വൈകല്യത്തിനു കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related posts